
മോഷണം നടക്കുമ്പോൾ തമിഴ്നാട്ടിൽ, തെളിവില്ല; മോഷണ കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത ഒരാളെ പോലീസ് വിട്ടയച്ചു
കൊച്ചി: മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു.
കുറവ സംഘാംഗം സന്തോഷ് സെൽവന്‍റെ ബന്ധുവാണ് മണികണ്ഠൻ. കുറുവ സംഘത്തിന്‍റെ മോഷണത്തിൽ പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മണികണ്ഠനെ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എപ്പോൾ അറിയിച്ചാലും മരട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് ഇയാൾക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
മണികണ്ഠന്‍റെ ഫോൺ രേഖകൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ആലപ്പുഴയിൽ മോഷണം നടന്ന ഒക്ടോബർ 21 മുതൽ നവംബർ 14 വരെ മണികണ്ഠൻ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ദിവസങ്ങളിൽ മണികണ്ഠൻ തമിഴ്നാട്ടിൽ ആയിരുന്നു. പുന്നപ്രയിൽ മോഷണം നടന്ന വീട്ടിലെ യുവതിക്ക് മണികണ്ഠനെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. എന്നാൽ മോഷണങ്ങൾക്ക് ഇയാൾ ബാഹ്യ സഹായം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
പൊലീസ് പിടിയിലായ പ്രതി സന്തോഷ് സെൽവത്തിന്റെ അടുത്ത ബന്ധുവാണ് മണികണ്ഠൻ. സന്തോഷ് സേൽവത്തിന്റെ ഭാര്യക്കും അമ്മയ്ക്കും എതിരെയും തമിഴ്നാട്ടിൽ മോഷണത്തിന് കേസുകളുണ്ട്. പന്നപ്രയിൽ കവർച്ച നടത്തിയ മോഷ്ടാക്കൾ തമിഴ് നാട്ടിലേക്ക് കടന്നതായാണ് സംശയം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലായിൽ മോഷണം നടത്തിയവർ ആണ് പുന്നപ്രയിലെത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.
അതേസമയം സന്തോഷ് സെൽവനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് പ്രത്യേക അപേക്ഷ കോടതിയിൽ സമർപ്പിക്കും.
കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് പ്രത്യേക അപേക്ഷ കോടതിയിൽ സമർപ്പിക്കും. സന്തോഷ് സെൽവത്തെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മറ്റു പ്രതികൾക്കായി വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് സ്പെഷ്യൽ സ്‌ക്വാഡ്.
മണ്ണഞ്ചേരിയില്‍ സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്ന രണ്ടാമനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ഉടനെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.