പിഡിപി നേതാവ് അബ്ദുൾ നാസിർ മഅദനിയുടെ വീട്ടിൽ മോഷണം; കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 37 ഗ്രാം സ്വർണാഭരണങ്ങളും 7500 രൂപയും കവർന്നു; സംഭവത്തിൽ തിരുവനന്തപുരം സ്വദേശി പിടിയിൽ
കൊച്ചി: പിഡിപി നേതാവ് അബ്ദുൾ നാസിർ മഅദനിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം.
വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 37 ഗ്രാം സ്വർണാഭരണങ്ങളും 7500 രൂപയും കവർന്നു. കേസിൽ ഒരാൾ പോലീസ് പിടിയിൽ.
മഅദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബിയുടെ പരാതിയിലാണ് തിങ്കളാഴ്ച തിരുവനന്തപുരം സ്വദേശി റംഷാദിനെ എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എളമക്കര പോലീസ് വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടി.വി ക്യാമറകൾ പരിശോധിച്ചാണ് റംഷാദിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്ന് എളമക്കര പോലീസ് പറഞ്ഞു.
Third Eye News Live
0