
നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നല്ല ക്ഷീണം തോന്നാറുണ്ടോ? എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറാത്തതായി തോന്നുന്നുണ്ടോ?
വിട്ടുമാറാത്ത ക്ഷീണം ഉല്‍പ്പാദനക്ഷമത, മാനസികാവസ്ഥ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ ബാധിക്കുന്നു. ചില ദൈനംദിന ശീലങ്ങള്‍ നിരന്തരമായ ക്ഷീണത്തിന് കാരണമാകുന്നു.
ഒന്ന്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. ശരിയായ പോഷകാഹാരം ഇല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിത ക്ഷീണത്തിന് ഇടയാക്കും. പ്രോട്ടീൻ, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയാല്‍ സമ്ബന്നമായ ആരോഗ്യകരമായ പ്രഭാതഭക്ഷണം ഊർജ്ജം നല്‍കാൻ സഹായിക്കും.
രണ്ട്
മധുരമുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളും പെട്ടെന്ന് ഊർജ്ജം നല്‍കുമെങ്കിലും അവ പിന്നീട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇടയാക്കും.
മൂന്ന്
നിങ്ങള്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍പ്പോലും നിർജ്ജലീകരണം തളർച്ചയും ക്ഷീണത്തിനും കാരണമാകും. ശരീരത്തിന് വെള്ളം ഇല്ലെങ്കില്‍ കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവർത്തനം തകരാറിലാക്കും.
നാല്
മണിക്കൂറോളം ഇരുന്നുള്ള ജോലിയ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. സ്ട്രെച്ചിംഗ് അല്ലെങ്കില്‍ വേഗത്തിലുള്ള നടത്തം പോലുള്ള പോലുള്ള വ്യായാമങ്ങള്‍ ക്ഷീണം അകറ്റുന്നതിന് സഹായിക്കും.
അഞ്ച്
കഫീൻ അമിതമായി കഴിക്കുന്നത് ഉറക്കക്കുറവിനും ക്ഷീണത്തിനും കാരണമാകുന്നു. അതിനാല്‍ കഫീന്റെ ഉപയോഗം ഒഴിവാക്കുക.
ആറ്
ഉറക്കക്കുറവ് ക്ഷീണത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. രാത്രിയില്‍ വെെകിയും ഇലട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിക്കും.
ഏഴ്
പിരിമുറുക്കവും ഉത്കണ്ഠയും അമിത ക്ഷീണത്തിന് ഇടയാക്കും. നിരന്തരമായ ഉത്കണ്ഠ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം. യോഗ, മെഡിറ്റേഷൻ എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കുകയാണ് വേണ്ടത്.