രണ്ട് സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോയ 33 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വയറുവേദനയും ഛർദ്ദിയും തലവേദനയും അനുഭവപ്പെട്ടത് കുട്ടികൾ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതോടെ; 2 സ്കൂളിലെ വിദ്യാർത്ഥികളും ഭക്ഷണം കഴിച്ചത് ഒരേ ഹോട്ടലിൽ നിന്ന്
കൊച്ചി: എറണാകുളം പറവൂരിലെ രണ്ട് സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോയ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ.
പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ, നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃത ഹയർസെക്കൻഡറി സ്കൂള്‍ എന്നീ സ്കൂളുകളിലെ 33 കുട്ടികളാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്.
വ്യാഴാഴ്ചയാണ് കുട്ടികള്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്. തുടര്‍ന്ന് വയറുവേദനയും ഛര്‍ദ്ദിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു..
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ വടക്കാഞ്ചേരിയിലെ ഒരു ഹോട്ടലിൽ നിന്നാണ് രണ്ടു സ്കൂളുകളിലെയും വിനോദയാത്ര സംഘം ഭക്ഷണം കഴിച്ചത്.
Third Eye News Live
0