play-sharp-fill
നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർഫ്രണ്ടുമായി വി.ഡി. സതീശൻ ഉണ്ടാക്കിയ ധാരണ സമാധാനാന്തരീക്ഷം തകർക്കുന്നു, തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായപ്പോൾ സതീശനും യു.ഡി.എഫും ഭീകരവാദികളെ കൂട്ടുപിടിക്കുന്നു,  വോട്ട് ബാങ്ക് രാഷ്ട്രീയം പരാജയപ്പെട്ടുമെന്നും കെ സുരേന്ദ്രൻ

നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർഫ്രണ്ടുമായി വി.ഡി. സതീശൻ ഉണ്ടാക്കിയ ധാരണ സമാധാനാന്തരീക്ഷം തകർക്കുന്നു, തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായപ്പോൾ സതീശനും യു.ഡി.എഫും ഭീകരവാദികളെ കൂട്ടുപിടിക്കുന്നു, വോട്ട് ബാങ്ക് രാഷ്ട്രീയം പരാജയപ്പെട്ടുമെന്നും കെ സുരേന്ദ്രൻ

പാലക്കാട്: നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർഫ്രണ്ടുമായി വി.ഡി. സതീശൻ ഉണ്ടാക്കിയ ധാരണ പാലക്കാടിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് – കോൺഗ്രസ് സഖ്യത്തിനെതിരായ വിധി എഴുത്താവും പാലക്കാടുണ്ടാവുക. ഒരു വിഭാഗത്തിന്റെ വീട് സമ്പർക്കത്തിനായി ഗ്രീൻ ആർമി എന്ന സംഘം പാലക്കാട് ഇറങ്ങുകയാണ്.

പാലക്കാട്ടെ കോൺഗ്രസിന്റെ ഓഫീസിൽ മുഴുവൻ പോപ്പുലർ ഫ്രണ്ടുകാരാണുള്ളത്. തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായപ്പോൾ സതീശനും യു.ഡി.എഫും ഭീകരവാദികളെ കൂട്ടുപിടിക്കുകയാണ്. ആരാധനാലയങ്ങളിൽ എസ്.ഡി.പിഐക്കാർ വിതരണം ചെയ്യുന്ന നോട്ടീസിനെ കോൺഗ്രസ് തള്ളിപറയുമോ എന്നും സുരേന്ദ്രൻ ചോദിച്ചു. കോൺഗ്രസ് പൂർണമായും പി.എഫ്‌.ഐ വൽക്കരിക്കപ്പെട്ടു കഴിഞ്ഞു.

വർഗീയതയുടെ കാര്യത്തിൽ അവരോട് മത്സരിക്കുകയാണ് എൽ.ഡി.എഫ്. ഭീകരവാദികളെ ജനം തൂത്തെറിയുക തന്നെ ചെയ്യും. വോട്ട് ബാങ്ക് രാഷ്ട്രീയം പരാജയപ്പെട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് പൂർണമായും പി.എഫ്‌.ഐ വൽക്കരിക്കപ്പെട്ടു കഴിഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയം പരാജയപ്പെട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോപ്പുലർ ഫ്രണ്ടുമായി എന്തിനാണ് ചർച്ച നടത്തിയതെന്ന് വി.ഡി. സതീശനോട് മാധ്യമങ്ങൾ ചോദിക്കണം. എസ്.ഡി.പി.ഐക്കാർക്ക് നോട്ടീസ് അടിച്ചു കൊടുത്തത് എന്തിനാണെന്നും സതീശൻ പറയണം. പാലക്കാട് കോൺഗ്രസിൽ ഉപജാപകവൃന്ദം പിടിമുറുക്കിയിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് വഖഫിന്റെ അധിനിവേശം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണുന്നില്ല. മുസ് ലിം ലീഗിൻറെ തീവ്രത പോരാഞ്ഞിട്ടാണ് സതീശൻ പോപ്പുലർ ഫ്രണ്ടിനെ ഇറക്കുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്ക് ജനം മാപ്പ് നൽകില്ല. വിഷവിത്തുകളെ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് നാട്ടിൽ കലാപമുണ്ടാക്കുമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.