പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു

Spread the love

വാടാനപ്പള്ളി: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വാടാനപ്പള്ളി ബീച്ച്‌ ശാന്തി റോഡ് തൗഫീഖിയ മദ്റസക്ക് സമീപം താമസിക്കുന്ന അയ്യാണ്ടി ജിതിൻലാലിന്‍റെ മകൻ സഹസ്രനാഥ് (12) ആണ് മരിച്ചത്.

പനി ബാധിച്ച്‌ കഴിഞ്ഞ തിങ്കളാഴ്ച ചിലങ്ക സെന്‍ററിന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.

വാടാനപ്പള്ളി ജി.എഫ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: ഹരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group