play-sharp-fill
‘ആത്മകഥ വിവാദം ഗൂഢാലോചന’; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലും നിലപാട് ആവർത്തിച്ച് ഇ പി ജയരാജൻ; സെക്രട്ടറിയേറ്റ് തീരും മുൻപ് യോഗത്തിൽ നിന്നും ഇറങ്ങി; എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നത്

തിരുവനന്തപുരം: ആത്മകഥ വിവാദം ഗൂഡാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവര്‍ത്തിച്ച് ഇ പി ജയരാജന്‍.

താന്‍ എഴുതിയത് അല്ല പുറത്ത് വന്നതെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. സെക്രട്ടേറിയറ്റ് തീരും മുന്‍പ് ഇ പി യോഗത്തില്‍ നിന്നും ഇറങ്ങി.

വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ തകര്‍ക്കാന്‍ ശ്രമമെന്ന് ഇ പി സംസ്ഥാന സെക്രട്ടറിയേറ്റില്‍ പറഞ്ഞുവെന്നാണ് വിവരം. ഡി ജി പി ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും വ്യക്തമാക്കിയതായാണ് അറിയുന്നത്. വസ്തുതാപരമായ അന്വേഷണം നടക്കണമെന്ന് ഇ പി സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കി.

വിഷയത്തില്‍ പാര്‍ട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകുവെന്നാണ് വിവരം.