play-sharp-fill
വീട്ടിൽ സൂക്ഷിച്ചിരുന്ന ചെമ്പുപാത്രം മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിൽ

വീട്ടിൽ സൂക്ഷിച്ചിരുന്ന ചെമ്പുപാത്രം മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിൽ

കോഴിക്കോട്: നടക്കാവില്‍നടന്ന മോഷണക്കേസില്‍ മൂന്നു തമിഴ്നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റുചെയ്തു.

പൊറ്റങ്ങാടി രാഘവൻ റോഡില്‍ പ്രബീഷിന്റെ വീട്ടില്‍ നിന്നും ഏകദേശം 6000 രൂപയുടെ ചെമ്ബുപാത്രം മോഷണം പോയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മോഷണം നടന്ന ദിവസം സംശയാസ്പദമായ രീതിയില്‍ മൂന്നു സ്ത്രീകളെ വീടിനടുത്ത് കണ്ടതായി വ്യക്തമായി. പൊലീസിന്റെ അന്വേഷണത്തില്‍ കോയമ്ബത്തൂർ സ്വദേശികളായ സെല്‍വി (39), ഗൗരി (35), മുത്തമ്മ (20) എന്നിവരാണെന്ന് വ്യക്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളയില്‍ ജോസഫ് റോഡില്‍ സംശയാസ്പദമായ രീതിയില്‍ മൂന്ന് സ്ത്രീകളെ കണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ മനസ്സിലായതോടെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി.

നടക്കാവ് എസ്.ഐ ബിനു മോഹൻ, എസ്.ഐ വിനോദ് കുമാർ, എ.എസ്.ഐ സന്തോഷ്, സി.പി.ഒ ദിവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.