ജയരാജൻ പറയാത്ത കാര്യങ്ങൾ ചേർക്കാൻ ഡി.സി.ബുക്സ് തയാറാകുമെന്ന് തോന്നുന്നില്ല: ജയരാജൻ എഴുതി കൊടുത്തിട്ടുണ്ടെങ്കിൽ അത് അതുപോലെതന്നെ പ്രസിദ്ധീകരിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

Spread the love

കോട്ടയം: ഇ.പി ജയരാജൻ പറയാത്ത കാര്യങ്ങൾ ഡി. സി ബുക്സ് ചേർക്കുമെന്ന് കരുതുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

പാർട്ടിയുടെ സമ്മർദ്ദം ഉണ്ടായത് കൊണ്ടാവണം ആത്മകഥയുമായി ബന്ധപ്പെട്ട വാർത്ത ജയരാജൻ നിഷേധിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

ഇ. പി ജയരാജൻ നിഷ്കളങ്കനാണ്. പറയാനുള്ളതെല്ലാം തുറന്നു പറയുന്ന ആളാണ്. അതുകൊണ്ടുതന്നെ ശത്രുക്കളും മിത്രങ്ങളുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുമുൻപും ജയരാജൻ പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങിയിട്ടുണ്ട്.

ജയരാജൻ എഴുതി കൊടുത്തിട്ടുണ്ടെങ്കിൽ അത് അതുപോലെതന്നെ പ്രസിദ്ധീകരിക്കണമെന്നും,

എല്ലാകാലത്തും അഭിപ്രായങ്ങൾ ഇരുമ്പുമറയ്ക്കുള്ളിൽ ഒളിച്ചുവയ്ക്കാനാവില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.