ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത ; കോട്ടയം റെയില്‍വേ സ്റ്റേഷന് സമ്മാനമായി സ്പെഷ്യൽ ട്രെയിന്‍ പ്രഖ്യാപിച്ചു റെയില്‍വേ ; ഹുബ്ലി – കോട്ടയം ശബരിമല സ്പെഷല്‍ സര്‍വീസ് ; ആകെ 18 സര്‍വീസുകൾ
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം റെയില്‍വേ സ്റ്റേഷനു സമ്മാനമായി സ്പെഷ്യൽ ട്രെയിന്‍ പ്രഖ്യാപിച്ചു റെയില്‍വേ. 07371/72 ഹുബ്ലി – കോട്ടയം ശബരിമല സ്പെഷല്‍ സര്‍വീസാണു റെയില്‍വേ നടത്തുക.
ഹുബ്ലിയില്‍ നിന്നു നവംബര്‍, 19, 26, ഡിസംബര്‍ 03, 10, 17, 24, 31, ജനുവരി 07, 14. ദിവസങ്ങളിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. തിരികെ കോട്ടയത്തു നിന്നു നവംബര്‍ 20, 27. ഡിസംബര്‍ 04, 11, 18, 25, ജനുവരി 01, 08, 15. ദിവസങ്ങളില്‍ സര്‍വീസ് നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആകെ 18 സര്‍വീസുകളാണ് ട്രെയിന്‍ നടത്തുക. മുന്‍പു കോട്ടയു റൂട്ടില്‍ ബംഗളൂരു കൊച്ചുവേളി സ്ഷെല്‍ ട്രെയിനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തീര്‍ഥാടന സീണില്‍ മുപ്പതോളം സ്പെഷല്‍ ട്രെയിനുകളാണു ശബരിമല സീണില്‍ പ്രഖ്യാപിച്ചത്.
ഇക്കാലത്ത് കോട്ടയം റെയില്‍വേ സ്റ്റേഷന്റെ വരുമാനത്തില്‍ കുതിച്ചു ചാട്ടവും ഉണ്ടായി. പക്ഷേ, ശബരിമല സീസണ് അവസാനിച്ചതോടെ കോട്ടയത്തോടുള്ള അവഗണനയും റെയില്‍വേ തുടര്‍ന്നു. 5 മെയിന്‍ പ്ലാറ്റ്ഫോമുകളും ഒരു ചെറിയ പ്ലാറ്റ്ഫോമും ഉള്ള കോട്ടയത്തേക്ക് എറണാകുളത്ത് അവസാനിക്കുന്ന ചില ട്രെയിനുകള്‍ നീട്ടണമെന്ന ആവശ്യം റെയില്‍വേ തള്ളുകയായിരുന്നു.
കോട്ടയത്തു നിന്നു ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ സാധിക്കാത്തതിന്റെ ഒരു കാരണം ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള പിറ്റ്ലൈന് സൗകര്യം കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇല്ലെന്നതാണ്. എന്നാല്‍ പിറ്റ്ലൈനിനുള്ള സ്ഥലം റെയില്‍വേ പ്രയോജനപ്പെടുത്തുന്നില്ല.
കോട്ടയത്തെ പഴയ രണ്ടു തുരങ്കങ്ങള്‍ വഴി റെയില്‍വേ സ്റ്റേഷനില്‍ നിന്നു മുട്ടമ്ബലം ഭാഗം വരെ ഒരു കിലോമീറ്റോളം നീളത്തില്‍ ലൈന്‍ വെറുതേ കിടക്കുന്നുണ്ട്. ഇതു പിറ്റ്ലൈന് സൗകര്യം ഒരുക്കാന്‍ പ്രയോജനപ്പെടുത്തണം എന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.