കാലാവസ്ഥ പെട്ടെന്നു മാറി: കേരളത്തിൽ ചൂടു കൂടുന്നു: വടക്കൻ കേരളത്തിലാണ് കൂടിയ ചൂട് രേഖപ്പെടുത്തിയത്: മറ്റന്നാൾ തുലാവർഷം സജീവമായേക്കും

Spread the love

തിരുവനന്തപുരം: കേരളത്തിൽ ചൂടു കൂടുന്നു. മറ്റന്നാൾ മുതൽ തുലാവർഷം സജീവമാകാൻ സാധ്യത.

തുലാവർഷം ദുർബലമായതോടെ സംസ്ഥാനത്തു രാത്രി, പകൽ താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തി.
വടക്കൻ കേരളത്തിലാണു ശക്തമായ ചൂട്.

ഇന്നലെ കോട്ടയത്തു സാധാരണയേക്കാൾ 2.6°C താപനില കൂടുതൽ രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കോട്ടയത്ത് കഴിഞ്ഞ ഒരാഴ്ചയായി പകൽ താപനില ഉയർന്നു വരുന്നു.

നവംബർ 6 : 32.6°C
നവംബർ 7: 33.5
നവംബർ 8: 33.5
നവംബർ 9: 34.0
നവംബർ 10: 34.0
നവംബർ 11: 34.3

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ കഴിഞ്ഞ 3-4

ദിവസങ്ങളിലായി സംസ്ഥാനത്തെ ഏറ്റവും യെർന്ന താപനില 35-40°c വരെ രേഖപ്പെടുത്തി.
വടക്കൻ കേരളത്തിലാണ് കൂടുതൽ വരണ്ട അന്തരീക്ഷ സ്ഥിതി.

ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യുനമർദം തമിഴ്നാട് ആന്ധ്രാ തീരത്തിനു സമീപം സ്ഥിതി ചെയ്യുന്നു. മറ്റന്നാൾ മുതൽ തുലാവർഷ മഴ ചെറുതായി സജീവമാകാൻ സാധ്യത.