മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബന്ധുവിനെ കുത്തിപരിക്കേൽപ്പിച്ചു ; പാമ്പാടി സ്വദേശിയായ പ്രതി പിടികൂടി മുണ്ടക്കയം പോലീസ്

Spread the love

കോട്ടയം : മുണ്ടക്കയത്ത് വാക്ക് തർക്കത്തെ തുടർന്ന് ബന്ധുവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു‌.

പാമ്പാടി എട്ടാം മൈൽ സ്വദേശി ജേക്കബ്(കുഞ്ഞുമോൻ-42)നെയാണ് പാമ്പാടിയിലെ ബന്ധു വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്.

മുണ്ടക്കയം കലാദേവി ക്ലബ്ബിന് സമീപം താമസിക്കുന്ന കുറ്റിയിൽ ജേക്കബിനാണ് കുത്തേറ്റത്. ഇന്നലെ ഉച്ചക്ക് ഇരുവരും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടാവുകയും കുഞ്ഞുമോൻ ജേക്കബിനെ കുത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തേറ്റ ജേക്കബ് പോലീസ് സ്റ്റേഷനിൽ എത്തുകയും-പോലീസ് ഇയാളെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

മുണ്ടക്കയം എസ് എച്ച് രാകേഷ് കുമാർ, എസ്. ഐ ബിപിൻ, എസ് ഐ ദിലീപ് കുമാർ, മറ്റ് പോലിസുകാരായ സിപിഒ പ്രദീപ് ,ബിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.