കുറുവാ സംഘം ആലപ്പുഴയിൽ: വീട്ടമ്മയുടെ മാല കവർന്നു: നിരവധി വീടുകളിൽ മോഷണശ്രമം: സംഭവം ഇന്നു പുലർച്ചെ: കോട്ടയത്ത് ജാഗ്രത

Spread the love

ആലപ്പുഴ: ആലപ്പുഴയിൽ വീടുകളിൽ മോഷണം; കുറുവാ സംഘമെന്ന് സംശയം

കോമളപുരത്ത് വീടുകളിൽ കവർച്ച.

പുലർച്ചെ വാതിൽ പൊളിച്ച് അകത്തുകടന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല കവർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണഞ്ചേരി പഞ്ചായത്തിലെ താമസക്കാരനായ കുഞ്ഞുമോന്റെ ഭാര്യയുടെ മാലയാണ് സംഘം മോഷ്ടിച്ചത്.

ഇതിന് പുറമെ പ്രദേശത്ത് മൂന്നുവീട്ടിലും മോഷണ ശ്രമം നടന്നതായി പറയുന്നു.

മോഷണത്തിന് പിന്നിൽ കുറുവാസംഘം എന്നാണ് സംശയം.

മോഷണ സംഘത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ആലപ്പുഴയിൽ കുറുവാ സംഘം മോഷണം നടത്തിയതോടെ സമീപ ജില്ലയായ കോട്ടയത്ത്

ആശങ്ക. പോലീസ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.