അടിമാലിയിൽ വാക്ക് തർക്കത്തെ തുടർന്ന് വാളറ സ്വദേശിയെ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു ; അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെതിരെ കത്തിവീശി ; പ്രതിയെ അതി സാഹസികമായി പിടികൂടി പോലീസ്
ഇടുക്കി : അടിമാലി ഇരുമ്പുപാലത്തിനു സമീപം വാക്ക് തർക്കത്തെ തുടർന്ന് വാളറ സ്വദേശിയെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഇരുമ്പുപാലം സ്വദേശി ജോമോനാണ് പിടിയിലായത്.
വാളറ സ്വദേശി ജോസഫ് മാത്യുവിനാണ് വെട്ടേറ്റത്. തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി കോതമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ആക്രമണത്തിനുശേഷം സമീപത്തെ വനമേഖലയിലേക്ക് കടന്ന പ്രതിയെ അതി സാഹസികമായാണ് പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ നിരവധി ക്രിമിന കേസുകൾ നിലവിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി മുൻപും പ്രദേശവാസികളെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും പോലീസ് അന്വേഷിച്ചെത്തുമ്പോൾ വനമേഖലയിലേക്ക് കടന്ന് ഒളിച്ചിരിക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.
ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെയും ഐപി പ്രിൻസ് ജോസഫിന്റെയും നിർദ്ദേശപ്രകാരം എസ് ഐ അബ്ബാസ് എ എസ് ഐ ഉമ്മർ സി പി ഓ മാരായ ദീപു ഷിയാസ് എന്നിവർ ചേർന്നാണ് ജോമോനെ പിടികൂടിയത്.പോലീസിന്റെ തുടർ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.