ലൈസന്‍സെടുക്കാന്‍ കൊണ്ടുവന്ന അച്ഛന് ലൈസന്‍സില്ല, എടുക്കാന്‍ വന്ന മകന് ഹെല്‍മെറ്റുമില്ല ; വാഹനം പരിശോധിച്ചപ്പോള്‍ ഇന്‍ഷുറന്‍സും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റും ഇല്ല ; വൻ തുക പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
സ്വന്തം ലേഖകൻ
കാക്കനാട്: ലൈസന്‍സെടുക്കാന്‍ കൊണ്ടുവന്നയാള്‍ക്ക് ലൈസന്‍സില്ല, എടുക്കാന്‍ വന്നയാള്‍ക്ക് ഹെല്‍മെറ്റുമില്ല. ആകെ അമ്പരന്ന ഉദ്യോഗസ്ഥന്‍ വാഹനം പരിശോധിച്ചപ്പോള്‍ ഇന്‍ഷുറന്‍സും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റും ഇല്ല.
പിന്നാലെ പിതാവ് പച്ചാളം സ്വദേശി വി.പി. ആന്റണിക്ക് ‘ഫ്രീ ക്ലാസും 9,500 രൂപ പിഴയും എറണാകുളം ആര്‍.ടി.ഒ. ടി.എം. ജേഴ്സണ്‍ ചുമത്തി. വെള്ളിയാഴ്ച രാവിലെ മകന്റെ ഡ്രൈവിങ് ടെസ്റ്റിന് ആന്റണി ഇരുചക്ര വാഹനത്തില്‍ മകനെ പിന്നിലിരുത്തിയാണ് വന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈസന്‍സില്ലാതെ വണ്ടി ഓടിച്ചതിന് 5000 രൂപ, പുക സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് ഇവയുടെ കാലാവധി കഴിഞ്ഞതിന് 4000, പിന്‍സീറ്റ് യാത്രക്കാരന് ഹെല്‍മെറ്റില്ലാതിരുന്നതിന് 500 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയത്.
Third Eye News Live
0