play-sharp-fill
ട്രെയിനിൽ എത്തുന്ന അയ്യപ്പ ഭക്തർക്കായി എത്തുന്ന ബസ് -ടാക്സി വാഹനങ്ങളിൽനിന്ന് പാസിന്റെ പേരിൽ റെയിൽവേ ഈടാക്കുന്നത് 26,000 രൂപയോളം; കോട്ടയം, ചെങ്ങന്നൂർ, എറണാകുളം സ്റ്റേഷനുകളിൽ റെയിൽവേയുടെ പിരിവ് സൗകര്യങ്ങൾ ഒരുക്കാതെ; കൂടാതെ പോലീസിന്റെ വക പെറ്റിയും; ശബരിമല തീർത്ഥാടകരോടുള്ള റെയിൽവേയു‌ടെ നടപടി നിർത്തണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം

ട്രെയിനിൽ എത്തുന്ന അയ്യപ്പ ഭക്തർക്കായി എത്തുന്ന ബസ് -ടാക്സി വാഹനങ്ങളിൽനിന്ന് പാസിന്റെ പേരിൽ റെയിൽവേ ഈടാക്കുന്നത് 26,000 രൂപയോളം; കോട്ടയം, ചെങ്ങന്നൂർ, എറണാകുളം സ്റ്റേഷനുകളിൽ റെയിൽവേയുടെ പിരിവ് സൗകര്യങ്ങൾ ഒരുക്കാതെ; കൂടാതെ പോലീസിന്റെ വക പെറ്റിയും; ശബരിമല തീർത്ഥാടകരോടുള്ള റെയിൽവേയു‌ടെ നടപടി നിർത്തണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം

കോട്ടയം: ശബരിമല സീസണിൽ ട്രയിനുകളിൽ എത്തിചേരുന്ന അയ്യപ്പ ഭക്തരെ കയറ്റി ഇറക്കുന്നതിനായി സ്ഥിരമായി എത്തുന്ന ബസ് -ടാക്സി വാഹനങ്ങൾക്ക് പാസിൻ്റെ പേരിൽ 8,000 രൂപ മുതൽ 26,000 രൂപയോളം റെയിൽവേ ഈടാക്കുന്നത് നിർത്തലാക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ വൈസ്. പ്രസിഡൻ്റ് ജയകുമാർ തിരുനക്കര ആവശ്യപ്പെട്ടു.

എല്ലാ വർഷവും പത്ത് ശതമാനം വർധനവും ഇതിനുണ്ട്. ഇതിൻ്റെ എല്ലാം ഭാരം അവസാനം അയ്യപ്പ ഭക്തരിലാണ് ചെന്ന് എത്തുന്നത് എന്ന് അയ്യപ്പ സേവാ സംഘം ആരോപിച്ചു. രാജ്യത്ത് മറ്റൊരിടത്തും തീർത്ഥാടകരെ കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് ഫീസ് ഈടാകുന്ന പതിവില്ല. എന്നാൽ, കേരളത്തിൽ ശബരിമല തീർത്ഥാടകരോട് മാത്രമാണ് റെയിൽവേയുടെ ഇത്തരം നടപടി.

കോട്ടയം, ചെങ്ങന്നൂർ, എറണാകുളം സ്റ്റേഷനുകളിലാണ് പ്രത്യേകിച്ച് സൗകര്യങ്ങൾ ഒന്നും ഒരുക്കാതെ പാസിൻ്റെ പേരിലുള്ള റെയിൽവേയുടെ പിരിവ്. ഇത് കൂടാതെ റെയിൽവേയിൽ ഭക്തരെ കയറ്റുന്നതിനായി വണ്ടികൾ പാർക്ക് ചെയ്യുമ്പോൾ അവിടെ പതിവ് പാർക്കിങ് ഫീസ് വേറെയും ഈടാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്രയും തുക വാങ്ങുന്ന റെയിൽവേ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സ്ഥലം ഒരുക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയാണ്. അതിനാൽ അയ്യപ്പ ഭക്തരെ കയറ്റി ഇറക്കാൻ വരുന്ന വാഹനങ്ങൾ റെയിൽവേയുടെ സമീപത്ത് റോഡരികിലാണ് പാർക്ക് ചെയ്യുന്നത്.

അവിടെ പോലീസിൻ്റെ വക പെറ്റി അടിക്കൽ പതിവാണ്. ശബരിമല സീസണിലെ ഇവിടുത്തെ ട്രാഫിക് ബ്ലോക്കിൻ്റെ പ്രധാന കാരണം ഇതാണ്. ഇത് കൂടാതെ റെയിൽവേ വിശ്രമ കേന്ദ്രത്തിൽ അയ്യപ്പഭക്തർക്ക് വിരി വയ്ക്കുന്നതിനും റെയിൽവേ തുക ഈടാക്കുന്നുണ്ട്.

എന്നാൽ, ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞാൽ പിന്നെ ടോയ്ലെറ്റ് ഉൾപ്പെടെ വൃത്തിയാക്കുന്ന പതിവ് ഇല്ല എന്ന പരാതി കഴിഞ്ഞ വർഷം വ്യാപകമായിരുന്നു. റെയിൽവേയുടെ അമിത പാസ് ഫീസ് സംബന്ധിച്ച് കേന്ദ്ര റയിൽവേ മന്ത്രിക്ക് പരാതി നൽകുമെന്നും ജയകുമാർ അറിയിച്ചു.