play-sharp-fill
കേസ് നടത്തിപ്പിനായി പണം വാങ്ങി, എതിർകക്ഷിയായ അഭിഭാഷകന് അനുകൂലമായി കേസ് എടുത്തു ; അഭിഭാഷകനെ കർഷകൻ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ചു

കേസ് നടത്തിപ്പിനായി പണം വാങ്ങി, എതിർകക്ഷിയായ അഭിഭാഷകന് അനുകൂലമായി കേസ് എടുത്തു ; അഭിഭാഷകനെ കർഷകൻ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ചു

സ്വന്തം ലേഖകൻ

കന്യാകുമാരി : അഭിഭാഷകനെ കർഷകൻ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. നാഗർകോവിലിനടുത്ത് ആറൽവായ്മൊഴി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിരുപ്പതി സാരം സ്വദേശി ഇസക്കി മുത്തു (52) ആണ് തക്കലയ്ക്ക് സമീപം ചരക്കൽ ഉദ്ലിയിലെ സ്വദേശിയായ അഭിഭാഷകൻ ക്രിസ്റ്റഫർ സോപ്പി (50) നെയാണ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ചത് .

കർഷകനായ ഇസക്കി മുത്തുവിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസ് അഭിഭാഷകനായ ക്രിസ്റ്റാർ സോപ്പി കൈകാര്യം ചെയ്തു വരികയായിരുന്നു.ഈ സാഹചര്യത്തിലാണ് വക്കീൽ ഇസക്കിമുത്തുവിനോട് വീട്ടിൽ വാഴത്തൈ നടാൻ ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് ഈസാഗിമുത്തു അഭിഭാഷകനെ ബിമനേരിയിലേക്ക് വിളിച്ച് വരുത്തി തിരുപ്പതിസാരം മണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ കുളത്തിൻ്റെ കരയിൽ ഇരുത്തി അരിവാള് കൊണ്ട് വെട്ടി കൊലപ്പെടുത്തുകയും കത്തിക്കുകയും ചെയ്തതെന്ന് പറയുന്നു. ഇതേത്തുടർന്നാണ് ഇസക്കിമുത്തു ഇന്ന് രാവിലെ ആറൽവായ്മൊഴി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

തൻ്റെ കേസ് നടത്തിപ്പിനായി അഭിഭാഷകൻ പണം വാങ്ങിയെന്നും എതിർകക്ഷിയായ അഭിഭാഷകന് അനുകൂലമായി കേസ് എടുത്തെന്നും ഇയാൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച സംഭവം ഇപ്പോൾ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.