യുകെ കോടതികളിൽ ഇനി മലയാളി ശബ്ദം ; യുകെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിൻ്റെ ലീഗൽ അഡ്വൈസർ ആയി കോട്ടയം ആർപ്പുക്കര സ്വദേശി അഡ്വ: ബൈജു തിട്ടാലയെ നിയമിച്ചു ; നിലവിൽ ബ്രിട്ടണിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിഡ്ജ് സിറ്റിയുടെ മേയർ ആണ്
സ്വന്തം ലേഖകൻ
കോട്ടയം : യുകെ കോടതികളിൽ ഇനി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന് വേണ്ടി മലയാളി ശബ്ദം ഉയരും . ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റി ഇന്നലെ (7 /10/2024) അഡ്വ: ബൈജു തിട്ടാലയെ യുകെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിൻ്റെ ലീഗൽ അഡ്വൈസർ ആയി നിയമിച്ചു.
നിലവിൽ ബ്രിട്ടണിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിഡ്ജ് സിറ്റിയുടെ മേയർ ആണ് ബൈജു തിട്ടാല . കേംബ്രിഡ്ജ് മേയർ ആകുന്നു ആദ്യ ഏഷ്യൻ വംശജൻ എന്ന റിക്കാർഡ് കൂടി ബൈജു തിട്ടാലക്ക് സ്വന്തം. കോട്ടയം ആർപ്പുക്കരയിലെ ഒരു ചെറുകിട കർഷകനും തൊഴിലാളിയുമായിരുന്ന പാപ്പച്ചൻ്റെയും ആലിസിൻ്റെയും മകനായി ജനിച്ച് സർക്കാർ സ്കൂളിൽ പഠിച്ച് കഷ്ടപ്പാടും ദുരിതവും അനുഭവിച്ചു വളർന്ന ബൈജു വർക്കി ഇച്ഛാശക്തിയും നിശ്ചയ ദാർഡ്യവും കഠിനാദ്ധ്വാനവും ഉണ്ടെങ്കിൽ ഒരുവന് ഏത് ഉയരങ്ങളിലും എത്താൻ കഴിയും എന്നു തെളിയിച്ച ആളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേംബ്രിഡ്ജ് ലെ ലീഡിംഗ് ക്രിമിനൽ ഡിഫൻസ് സോളിസിറ്റർ ആയ ബൈജു തിട്ടാല ലേബർ പാർട്ടിയുടെ പ്രതിനിധിയായി ഒരു ടേം സ്ഥാനം അലങ്കരിച്ച് ഡെപ്യൂട്ടി മേയർ ആയ ശേഷമാണ് നഗര പിതാവായത്. ബ്രിട്ടണിൽ തൊഴിൽ ചെയ്യുന്നവരുടെ പ്രത്യേകിച്ചും ഇന്ത്യൻ വംശജരുടെ നിരവധി അവകാശ സമരങ്ങൾക്ക് ചുക്കാൻ പിടിച്ചാണ് അവിടെ ജനപ്രിയനായത്.