പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു ; യുവാവിന് 51 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
സ്വന്തം ലേഖകൻ
ബത്തേരി : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിന് 51 വർഷം തടവ്. വിവിധ വകുപ്പുകളിലായി 51 വർഷവും മൂന്നു മാസവും തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
വയനാട് മുക്കുത്തിക്കുന്ന് മുണ്ടക്കൊല്ലി സ്വദേശിയായ മണിയെയാണ് (24) ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഹരിപ്രിയ പി.നമ്പ്യാർ ശിക്ഷിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ മീനങ്ങാടി സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ബിജു ആന്റണി കേസിൽ ആദ്യം അന്വേഷണം നടത്തുകയും പിന്നീട് നൂൽപ്പുഴ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ജെ.ആർ. രൂപേഷ് കുമാർ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
Third Eye News Live
0