സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ഫറോക്ക് നഗരസഭയില്‍ വിവരാവകാശ കമ്മീഷണറുടെ മിന്നൽ പരിശോധന ; രേഖകളില്‍ തിരുത്തലടക്കം ഗുരുതര വീഴ്ചകൾ കണ്ടെത്തി
കോഴിക്കോട് : ഫറോക്ക് നഗരസഭയില്‍ വിവരാവകാശ കമ്മീഷണര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തി.
രേഖകളില്‍ തിരുത്തല്‍ നടന്നതായും ഓരോ വര്‍ഷം നല്‍കേണ്ട വിവരാവകാശ കണക്കുകള്‍ നഗരസഭയില്‍ നല്‍കിയില്ലെന്നും പരിശോധനയില്‍ വ്യക്തമായി.
നഗരസഭയില്‍ അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നിയമിച്ചിട്ടില്ലെന്നും വിവരാവകാശ അപേക്ഷകരെ ശിക്ഷിക്കാനും വിലക്കാനും ശ്രമം നടന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇത് നിയമ വിരുദ്ധ നടപടിയാണ്. 14 ദിവസത്തിനുള്ളില്‍ രേഖകള്‍ വിവരവകാശ കമ്മീഷൻ്റെ വെബ് സൈറ്റില്‍ അപ ലോഡ് ചെയ്യണം അല്ലാത്ത പക്ഷം നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ ഡോ. എ.അബ്ദുള്‍ ഹക്കിം വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു വിവരാവകാശ കമ്മീഷണര്‍ ഫറോക്ക് നഗരസഭയില്‍ പരിശോധന നടത്തിയത്. വിവരാവകാശ കമ്മീഷണറായ ടി കെ രാമകൃഷ്ണനും പരിശോധനയില്‍ ഉണ്ടായിരുന്നു.
Third Eye News Live
0