സംസ്ഥാന സ്കൂൾ കായികമേള: അത്‌ലറ്റിക്‌സ് വിഭാഗത്തിലെ ആദ്യ സ്വർണം മലപ്പുറത്തിന്; 5,000 മീറ്റർ സീനിയർ ആൺകുട്ടികളുടെ നടത്ത മത്സരത്തിൽ മുഹമ്മദ് സുൽത്താന് ഒന്നാംസ്ഥാനം
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിലെ ആദ്യ സ്വർണം മലപ്പുറത്തിന്. 5,000 മീറ്റർ സീനിയർ ആൺകുട്ടികളുടെ നടത്ത മത്സരത്തിൽ മുഹമ്മദ് സുൽത്താനാണ് സ്വർണം നേടിയത്.
കടകശേരി ഐഡിയൽ സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ്. തന്റെ റെക്കോർഡ് സമയം മറികടക്കാനായില്ലെങ്കിലും സ്വർണം നേടാനായതിൽ സന്തോഷമുണ്ടെന്ന് മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വർഷത്തെയും ചമ്പ്യന്മാരാണ് കടകശേരി ഐഡിയൽ സ്കൂൾ.
അതേസമയം, രണ്ടാം സ്വർണവും മലപ്പുറം തന്നെ നേടി. സീനിയർ പെൺകുട്ടികളുടെ 3,000 മീറ്റർ നടത്തത്തിൽ കെപി ഗീതുവാണ് സ്വർണം നേടിയത്. ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ പാലക്കാട് സ്വർണം സ്വന്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടൂർ എച്ച് എസ് എസിലെ ജഗന്നാഥനാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ഇന്ന് 15 ഇനങ്ങളിലാണ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.
Third Eye News Live
0