ഇൻസ്റ്റഗ്രാമിൽ പരിചയം, ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചു ; നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും യുവതിയുടെ പരാതി ; കേസിൽ 23 കാരൻ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാഞ്ഞങ്ങാട്: മട്ടന്നൂർ സ്വദേശിനിയായ യുവതിയെ കാഞ്ഞങ്ങാട്ടെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ ഒരാളെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. മഡിയനിലെ സിനാൻ (23) ആണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട ഇയാളുടെ സുഹൃത്ത് ഇത്യാംസ് ഒളിവിലാണ്.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവതിയെ ഒന്നിലേറെ തവണ കാഞ്ഞങ്ങാട്ടെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും യുവതി നൽകിയ പരാതിയിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മട്ടന്നൂർ പോലീസിനാണ് ആദ്യം പരാതി നൽകിയത്. സംഭവം നടന്നത് കാഞ്ഞങ്ങാട്ടായതിനാൽ പരാതി ഹൊസ്ദുർഗ് പോലീസിന് കൈമാറുകയായിരുന്നു.