പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ബോംബ് ; വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളെ തിരിച്ചറിഞ്ഞു ; മദ്യലഹരിയിലെന്ന് സംശയം ; പ്രതിക്കായി തിരച്ചിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു. സൈബർ സെൽ നടത്തിയ പരിശോധനയിൽ റാന്നി സ്വദേശി ഹരിലാൽ എന്നയാളുടെ ഫോണിൽ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തി. മദ്യലഹരിയിലാണ് ഇയാൾ ഭീഷണി മുഴക്കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
ഇന്നലെ വൈകീട്ടാണ് എറണാകുളം പൊലീസ് കൺട്രോൾ റൂമിലേക്ക് ടെലിഫോൺ സന്ദേശം എത്തുന്നത്. ട്രെയിനുകളിൽ ചിലതിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. എറണാകുളത്തെ കൺട്രോൾ റൂമിലേക്ക് വിളിച്ച നമ്പർ പരിശോധിച്ചതിൽ നിന്നാണ് സന്ദേശം വന്ന ഫോണിന്റെ ഉടമയെ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് ആസ്ഥാനത്തും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു.