എഡിഎം നവീൻ ബാബുവിന്റെ മരണം: കണ്ണൂർ കളക്ടർക്ക് പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷൻ; എഡിഎമ്മിൻ്റെ മരണം ദുഃഖകരം, വിഷയത്തിൽ കണ്ണൂർ കളക്ടറെ കുറ്റപ്പെടുത്തുകയാണെന്നും അസോസിയേഷന്‍

Spread the love

കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കണ്ണൂർ കളക്ടർ അരുൺ കെ. വിജയന് പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷൻ. എഡിഎമ്മിന്‍റെ മരണം ദുഃഖകര‌മാണെന്നും എന്നാൽ വിഷയത്തിൽ കണ്ണൂർ കളക്ടറെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അസോസിയേഷന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നു.

കളക്ടർക്കെതിരെ കുടുംബം നിലപാടെടുത്തതിനിടെയാണ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കളക്ടർക്കെതിരായ വ്യക്തിപരമായ ആക്രമണം അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. തെ​റ്റു​പ​റ്റി​യെ​ന്ന് എ​ഡിഎം പ​റ​ഞ്ഞു​വെ​ന്ന ക​ണ്ണൂ​ർ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ന്റെ മൊ​ഴി വി​ശ്വ​സി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് എഡി​എം ന​വീ​ൻ ബാ​ബു​വി​​ന്റെ കു​ടും​ബം വ്യക്തമാക്കിയിരുന്നു.

ക​ളക്ട​ർ ആ​ദ്യം പ​റ​യാ​ത്ത മൊ​ഴി​യാ​ണ് പി​ന്നീ​ട് ന​ൽ​കി​യ​തെ​ന്ന് കു​ടും​ബ​ത്തി​നു​വേ​ണ്ടി കോടതിയിൽ ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. അതേസമയം, എഡിഎം ന​വീ​ൻ​ബാ​ബു​വി​ന്റെ മ​ര​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം സിപിഎം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ ​പ്ര​സ്താ​വ​നയാണ് ചൊവ്വാഴ്ച പി പി ദി​വ്യ​ ത​ല​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഏ​റ്റു​പ​റ​ഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​ഴി​മ​തി​ക്കെ​തി​രെ സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ദി​വ്യ സം​സാ​രി​ച്ച​തെ​ന്നും യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ അ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശം വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ദിവ്യയുടെ ജാമ്യഹർജിയിൽ വെള്ളിയാഴ്ചയാണ് വിധിപറയുക.