play-sharp-fill
പാലക്കാട് നടന്നത് ആര്‍.എസ്.എസ്-സി.പി.എം ധാരണയിലുണ്ടാക്കിയ പുതിയ നാടകം ; തോല്‍ക്കാന്‍ പോവുകയാണെന്ന് മനസ്സിലാക്കിയാല്‍ അന്തസ്സായി തോറ്റാല്‍പോരെ ; ഞാനുള്ളത് കോഴിക്കോട്, ട്രോളിബാഗില്‍ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട് ; പുലര്‍ച്ചെ രണ്ടരയ്ക്ക് ഫെയ്‌സ്ബുക്ക് ലൈവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് നടന്നത് ആര്‍.എസ്.എസ്-സി.പി.എം ധാരണയിലുണ്ടാക്കിയ പുതിയ നാടകം ; തോല്‍ക്കാന്‍ പോവുകയാണെന്ന് മനസ്സിലാക്കിയാല്‍ അന്തസ്സായി തോറ്റാല്‍പോരെ ; ഞാനുള്ളത് കോഴിക്കോട്, ട്രോളിബാഗില്‍ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട് ; പുലര്‍ച്ചെ രണ്ടരയ്ക്ക് ഫെയ്‌സ്ബുക്ക് ലൈവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

സ്വന്തം ലേഖകൻ

കോഴിക്കോട്: ആര്‍.എസ്.എസ്-സി.പി.എം ധാരണയിലുണ്ടാക്കിയ പുതിയ നാടകമാണ് പാലക്കാട്ടെ ഹോട്ടലില്‍ നടന്നതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. എന്തിനാണ് ഇങ്ങനെ നാടകം കളിക്കുന്നതെന്നും തോല്‍ക്കാന്‍ പോവുകയാണെന്ന് മനസ്സിലാക്കിയാല്‍ അന്തസ്സായി തോറ്റാല്‍പോരെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ . താന്‍ ഇപ്പോള്‍ കോഴിക്കോടാണുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം, പിന്നാലെ കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍നിന്ന് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയും പുറത്തുവിട്ടു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന് മുന്നില്‍നിന്ന് രാഹുലിൻ്റെ ഫെയ്‌സ്ബുക്ക് ലൈവ്.

‘പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളും സംഘര്‍ഷവും നടന്നുകൊണ്ടിരിക്കുകയാണ്. ഒരുട്രോളി ബാഗ് നിറയെ പണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലെത്തിയെന്നാണ് ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും ആരോപണം. അതിനിടെയില്‍ മുറിക്കുള്ളില്‍നിന്ന് ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബി.ജെ.പി.ക്കാരും സി.പി.എമ്മുകാരും ഒരുപോലെ വിളിച്ചുപറയുകയാണ്.ഇപ്പോള്‍ ഞാനുള്ളത് കോഴിക്കോടാണ്. എന്റെ ട്രോളിബാഗില്‍ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്. വേണമെങ്കില്‍ അതുമായി വരാം.നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയത്’, രാഹുല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഹോട്ടലിലെ എല്ലാമുറികളും കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നുകൊടുത്തു. ആകെ തുറന്നുകൊടുക്കാത്തത് ഷാനിമോള്‍ ഉസ്മാനാണ്. അവര്‍ ഒരുമുറിയില്‍ ഒറ്റയ്ക്കായിരുന്നു. അവരുടെ മുറിയിലേക്ക് നാല് പോലീസുകാര്‍വന്നു. വനിതാ പോലീസുകാര്‍ വരാതെ മുറി തുറന്നുനല്‍കില്ലെന്ന് അവര്‍ പറഞ്ഞു. വനിതാ പോലീസുകാര്‍ വന്നതോടെ അവര്‍ മുറി തുറന്നുകൊടുക്കുകയും പോലീസ് പരിശോധിക്കുകയുംചെയ്തു. എന്നിട്ട് പരിശോധിച്ചിട്ട് എന്തെങ്കിലും കിട്ടിയോ. ഒന്നും കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു.

ഇത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ പുതിയ ഉദാഹരണമാണ്. സിപിഎം നേതാക്കളുടെ മുറി പരിശോധിച്ചെന്ന് അവരും ബി.ജെ.പി. നേതാക്കളുടെ മുറികള്‍ പരിശോധിച്ചെന്ന് അവരും പറയുന്നു. സി.പി.എം മുറി പരിശോധിച്ചതില്‍ എന്താണ് ബി.ജെ.പിക്ക് ആക്ഷേപമില്ലാത്തത്? ബി.ജെ.പി. നേതാക്കളുടെ മുറി പരിശോധിച്ചതില്‍ തിരിച്ച് സി.പി.എമ്മിന് എന്താ ആക്ഷേപമില്ലാത്തത്?, രാഹുല്‍ ചോദിച്ചു.