പൂഞ്ഞാർ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി വി രാജയുടെ സഹോദരിയുമായ അംബിക തമ്പുരാട്ടി അന്തരിച്ചു
കോട്ടയം: പൂഞ്ഞാർ രാജകുടുംബത്തിലെ വലിയ തമ്പുരാട്ടിയും കേണൽ ജി വി രാജയുടെ സഹോദരിയുമായ അംബിക തമ്പുരാട്ടി (98) അന്തരിച്ചു.
പൂഞ്ഞാർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എസ്എംവി സ്കൂളിൽ പത്താം ക്ലാസ്സ് പാസായ ആദ്യ പെൺകുട്ടിയായിരുന്നു അംബിക തമ്പുരാട്ടി. ചെറുപ്പത്തിൽ തന്നെ കഥകളി, കളരിപ്പയറ്റ് മുതലായവയിൽ പ്രാവണ്യം നേടി. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന കേണൽ ജി വി രാജാ, ആലക്കോട് തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന പി ആർ രാജാ തുടങ്ങിയവരുടെ സഹോദരിയാണ്.
2010 ജൂൺ മാസം മുതൽ പൂഞ്ഞാർ കോവിലകത്തെ വലിയ തമ്പുരാട്ടിയായിരുന്നു. സംസ്കൃതത്തിലും പുരാണ ഇതിഹാസത്തിലുമെല്ലാം വലിയ പാണ്ഡിത്യം ഉണ്ടായിരുന്ന തമ്പുരാട്ടി നല്ല കലാസ്വാദകയും കൂടിയായിരുന്നു. സംഗീതം, കഥകളി, വാധ്യമേളങ്ങൾ, തുടങ്ങിയ പരമ്പരാഗത കലകളെ വളരെയധികം ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടെയും പൂഞ്ഞാർ കോയിക്കൽ കൊട്ടാരത്തിൽ കാർത്തിക തിരുനാൾ അംബ തമ്പുരാട്ടിയുടെയും മകളായി ജനനം.
കൊച്ചി രാജകുടുംബത്തിലെ പരേതനായ ക്യാപ്റ്റൻ കേരള വർമ്മയാണ് ഭർത്താവ്.
മക്കൾ: പി കെ പ്രതാപ വർമ്മ (റിട്ട. കാനാറാ ബാങ്ക് ഉദ്യോഗസ്ഥൻ, ആർ എസ് എസ് ഇരിഞ്ഞാലക്കുട സംഘചാലക്), ഉഷാ വർമ്മ ( രാഷ്ട്ര സേവികാ സമിതി മുൻ പ്രാന്ത സംഘചാലിക), രാധികാവർമ്മ ( തൃപ്പൂണിത്തറ നഗരസഭാ അമ്പലം വാർഡ് കൗൺസിലർ), ജയശ്രീ വർമ്മ, പരേതനായ പത്മജാ വർമ്മ.
മരുമക്കൾ: സുജാത വർമ്മ (തൃപ്പൂണിത്തറ കോവിലകം), ജയപ്രപകാശ് വർമ്മ (റിട്ട. യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ, തൃപ്പൂണിത്തറ കോവിലകം), സുധാകര വർമ്മ (കിളിമാനൂർ കൊട്ടാരം), കെ മോഹനചന്ദ്ര വർമ്മ (കോയിക്കൽ മഠം തൃപ്പൂണിത്തറ), പരേതനായ കേരളവർമ്മ കൊച്ചപ്പൻ തമ്പുരാൻ (തൃപ്പൂണിത്തറ കോവിലകം).