രോഗത്തിൽനിന്ന് പൂർണമുക്തി നേടാൻ തനിക്കാവില്ല, ഉത്കണ്ഠയുണ്ടാകുമ്പോള്‍ ടിക്സ് കൂടാറുണ്ട്, എന്റെ അവസ്ഥ ഒരിക്കലും മാറില്ല, അസുഖം പാട്ടിനെ ബാധിച്ചെങ്കിലും അതിജീവിച്ചു, എല്ലാം അതിജീവിച്ച് മുന്നോട്ടുപോകുകയാണ്; വെളിപ്പെടുത്തലുമായി എലിസബത്ത് മാത്യു
നാഡീവ്യൂഹത്തെ ബാധിക്കുന്ന തുരെത്ത് സിൻഡ്രോം ( tourette syndrome ) എന്ന ഗുരുതര രോഗത്തെ സംഗീതത്തിലൂടെ അതിജീവിച്ച എലിസബത്ത് മാത്യു മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിതാ, തന്റെ രോഗാവസ്ഥയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് എലിസബത്ത്.
തുരെത്ത് സിൻഡ്രോമില്‍ നിന്ന് പൂർണമുക്തി നേടാൻ തനിക്കാവില്ലെന്ന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ എലിസബത്ത് പറയുന്നു. ‘സ്റ്റേജില്‍ കയറുന്ന സാഹചര്യത്തില്‍ ഉത്കണ്ഠയുണ്ടാകുമ്പോള്‍ ടിക്സ് കൂടാറുണ്ട്.
സ്റ്റേജില്‍ കയറുമ്പോള്‍ ഒരുപാട് ഞെട്ടലുണ്ടാകാറുണ്ട്. ആത്മവിശ്വാസം കുറഞ്ഞ കാലവും ഉണ്ടായിരുന്നു. എന്നാല്‍, ദൈവം എന്റെകൂടെയുണ്ടെന്ന ചിന്ത എനിക്ക് എന്തും സാധിക്കുമെന്ന തോന്നലുണ്ടാക്കി. എന്റെ അവസ്ഥ ഒരിക്കലും മാറില്ല. പ്രായം കൂടുന്തോറും അസുഖം മാറുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും എന്റെ കാര്യത്തില്‍ നേരെ മറിച്ചാണ് സംഭവിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എനിക്ക് ഇത് കൂടിവരികയാണ്. ഈ അവസ്ഥയ്ക്ക് മരുന്നുകളില്ല. എന്നാല്‍, ടിക്സ് ഉണ്ടാകുമ്പോള്‍ നാഡികളെ ശാന്തമാക്കുന്നതിന് ചെറിയ മരുന്നുകള്‍ കഴിക്കും. അപ്പോള്‍ ആശ്വാസം ലഭിക്കും. ടിക്സ് പാട്ടിനെ ബാധിക്കുമെന്ന് ഞാൻ ഭയന്നിരുന്നു. ഒരുസമയത്ത് അത് ബാധിക്കുകയും ചെയ്തു.
പക്ഷേ ഇപ്പോള്‍ ഞാൻ ഈ വിഷയത്തെ അതിജീവിച്ച് പാടുകയാണ്. ഉറങ്ങുന്നതിനെ ഒഴികെ ജീവിതത്തിലെ പല കാര്യങ്ങളേയും ടിക്സ് ബാധിച്ചിട്ടുണ്ട്. അതെല്ലാം, ഞാൻ മാനേജ് ചെയ്ത് മുന്നോട്ട് പോവുകയാണ്’, എലിസബത്ത് പറയുന്നു.