ഈരാറ്റുപേട്ട ഡ്രസ്സ് ബാങ്കിന്റെ രണ്ടാമത് വാർഷികത്തോടനുബന്ധിച്ച് ടീം എമർജൻസി കേരളയെ ആദരിച്ചു; പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു

Spread the love

ഈരാറ്റുപേട്ട: ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ രണ്ടാമത് വാർഷികത്തോടനുബന്ധിച്ച് ടീം എമർജൻസി കേരളയെ ആദരിച്ചു.

പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി.

ഡ്രസ്സ് ബാങ്ക് പ്രസിഡണ്ട് സുഹാന ജിയാസ് അധ്യക്ഷയായിരുന്ന ചടങ്ങിൽ ഡ്രസ്സ് ബാങ്ക് രക്ഷാധികാരി എഎംഎ സമദ് പ്രിൻസിപ്പാൾ എംഇഎസ് കോളേജ് ഈരാറ്റുപേട്ട ടീം എമർജൻസിയെ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീം പ്രസിഡണ്ട് റഫീഖ് പേഴങ്കാട്ടിൽ, സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ, ക്യാപ്റ്റൻ അഷറഫ് കെ കെ പി എന്നിവർ ആദരം ഏറ്റുവാങ്ങി.