ട്രാൻസ്‌ഫോര്‍മര്‍ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു; പരിഭ്രാന്തരായ കൂട്ടാളികള്‍ യുവാവിനെ കൈകാലുകള്‍ കെട്ടി നദിയില്‍ എറിഞ്ഞു
ലക്‌നൗ: ഉത്തർപ്രദേശില്‍ ട്രാൻസ്‌ഫോർമർ മോഷ്ടിക്കുന്നതിനിടെ പരിക്കേറ്റ മോഷ്ടാവിനെ ഗംഗാ നദിയിലേക്ക് എറിഞ്ഞ് കൂട്ടാളികള്‍.
കാൻപൂരിലെ കേണല്‍ഗഞ്ജിലായിരുന്നു സംഭവം. 22 കാരനായ ഹിമാൻഷുവിനാണ് ഷോക്കേറ്റത്. സംഭവത്തില്‍ ഇയാളുടെയും കൂട്ടാളികളായ ഷാൻ അലി, അസ്ലം, വിശാല്‍, രവി എന്നിവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം എന്നാണ് വിവരം. ഗുരുദേവ് പാലസ് ഇന്റർസെക്ഷനിലെ ട്രാൻസ്‌ഫോർമർ മോഷ്ടിച്ച് വില്‍ക്കാൻ ആയിരുന്നു അഞ്ചംഗ സംഘത്തിന്റെ പദ്ധതി. എന്നാല്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രാൻസ്‌ഫോർമർ എടുക്കാനുള്ള ശ്രമത്തിനിടെ ഹിമാൻഷുവിന്റെ ശരീരത്തില്‍ സമീപത്തെ കേബിള്‍ സ്പർശിച്ചു. ഇതോടെ ഹിമാൻഷു ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. പരിഭ്രാന്തരായ കൂട്ടാളികള്‍ യുവാവിന്റെ കൈകാലുകള്‍ ബന്ധിച്ച് ഗംഗാ നദിയില്‍ എറിയുകയായിരുന്നു.
പുറത്ത് പോയ ഹിമാൻഷു തിരികെ എത്താതിരുന്നതോടെ അമ്മ പരാതിയുമായി പോലീസിനെ സമീപിച്ചു. ഇതോടെ അന്വേഷണം ആരംഭിച്ച പോലീസ് നാല് പേരെയും കസ്റ്റഡിയില്‍
എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹിമാൻഷുവിനെ നദിയില്‍ എറിഞ്ഞ കാര്യം വ്യക്തമായത്. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചതോടെ നദിയില്‍
ഹിമാൻഷുവിനായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രദേശത്ത് പോലീസ് തിരച്ചില്‍ നടത്തുന്നത്.