play-sharp-fill
അംബികയുമായുള്ള പ്രണയം മൂലം ശങ്കറിന് നഷ്ടമായത് ലക്ഷങ്ങള്‍; ശങ്കര്‍ മലയാള സിനിമയുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ എത്രയോ താഴെയായിരുന്നു മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സ്ഥാനം: എന്നിട്ടും ശങ്കർ താഴേക്ക്പോയി: ഇതാണ് കാരണം

അംബികയുമായുള്ള പ്രണയം മൂലം ശങ്കറിന് നഷ്ടമായത് ലക്ഷങ്ങള്‍; ശങ്കര്‍ മലയാള സിനിമയുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ എത്രയോ താഴെയായിരുന്നു മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സ്ഥാനം: എന്നിട്ടും ശങ്കർ താഴേക്ക്പോയി: ഇതാണ് കാരണം

കൊച്ചി: ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ശങ്കര്‍. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ജനപ്രീതി കുറഞ്ഞു വന്നു.
തനിക്കൊപ്പം വന്നവര്‍ സൂപ്പര്‍ താരവും മെഗാ താരവുമൊക്കെ ആകുന്നത് ശങ്കര്‍ ദൂരെ നിന്ന് കണ്ടു. ഇപ്പോഴിതാ ശങ്കറിന്റെ കരിയറില്‍ സംഭവിച്ചത് എന്തെന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ശങ്കറിനെക്കുറിച്ച്‌ സംസാരിച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ശങ്കര്‍ മലയാള സിനിമയുടെ നെറുകയില്‍ നില്‍ക്കുമ്പോള്‍ എത്രയോ താഴെയായിരുന്നു മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സ്ഥാനം. ശങ്കര്‍ എന്റേയും രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദം ഇപ്പോഴും തുടര്‍ന്നു പോകുന്നു. അംബികയും ശങ്കറും പൊരിഞ്ഞ പ്രണയമാണെന്ന് ഗോസിപ്പ് പ്രചരിച്ചിരുന്നു. അത് വിശ്വസിക്കാത്തവരും വിശ്വസിച്ചവരുമുണ്ട്. എന്നാല്‍ അക്കാര്യം സത്യമായിരുന്നുവെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ശങ്കര്‍ അക്കാര്യം ഞാനുമായി പങ്കിട്ടിരുന്നു.

അംബികയും രാധയുമൊക്കെ തമിഴില്‍ നാട്ടില്‍ തിളങ്ങി നിന്ന സമയത്ത് ഇന്‍കംടാക്‌സ് റെയ്ഡ് നടന്നിരുന്നു. അക്കാലത്ത് അംബികയേയും ശങ്കറിനേയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. അത് വച്ച്‌ അംബികയുടെ വീട്ടില്‍ റെയ്ഡ് നടന്ന അതേസമയം തന്നെ ശങ്കറിന്റെ വീട്ടിലും റെയ്ഡ് നടന്നു. അംബികയുടെ വീട്ടിലെ റെയ്ഡ് രാവിലെ തുടങ്ങി രാത്രി ഇരുട്ടിയ ശേഷമാണ് അവസാനിച്ചത്. ശങ്കറിന്റെ വീട്ടിലെ റെയ്ഡ് ഒരു മണിക്കൂര്‍ കൊണ്ട് അവസാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശങ്കറിന്റെ വീട്ടില്‍ കാശ് സൂക്ഷിക്കുന്ന ഒരു അലമാരയുണ്ടായിരുന്നു. അത് ഇന്‍കംടാക്‌സുകാര്‍ തുറപ്പിച്ചു. തുറക്കുമ്പോള്‍ കാണുന്നത് നോട്ടുകെട്ടുകള്‍ അടുക്കി വച്ചിരിക്കുന്നതാണ്. കെട്ട് കണക്കിന് നോട്ടുകള്‍. ഓരോ കെട്ടിലും വെള്ളപേപ്പറില്‍ ബ്ലാക്ക് മണി, ബാങ്കില്‍ അടയ്‌ക്കേണ്ടത് എന്ന് എഴുതി വച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് പണി എളുപ്പമായി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ശങ്കറിനോട് ചോദിച്ചപ്പോള്‍ അച്ഛന് മനസിലാക്കാന്‍ വേണ്ടി എന്നായിരുന്നു ഞങ്ങള്‍ക്ക് തന്ന മറുപടി. അങ്ങനെ, അംബിക-ശങ്കര്‍ പ്രണയം കാരണം ശങ്കറിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടായി.

ശങ്കറിന്റെ അഭിനയം പൂര്‍ണതയിലെത്താതിരിക്കാന്‍ കാരണം ശങ്കര്‍ തന്നെയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ സ്വന്തം ശബ്ദം നല്‍കിയ ശങ്കര്‍ പിന്നീടുള്ള സിനിമകളിലെല്ലാം ശബ്ദം കൊടുക്കാന്‍ സമീപിച്ചത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനായിരുന്നു. പിന്നീട് പടയോട്ടത്തില്‍ സ്വന്തമായി ഡബ്ബ് ചെയ്തുവെങ്കിലും ആ ശബ്ദം ജനങ്ങള്‍ അംഗീകരിച്ചില്ല. സ്വന്തം ശബ്ദം നല്‍കി കഥാപാത്രത്തിന് കരുത്ത് നല്‍കാന്‍ കഴിയാതെ പോയത് ശങ്കറിന് സംഭവിച്ച വലിയ വീഴ്ചയായിരുന്നു.

അപ്പോഴേക്കും മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം അവരുടെ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ജനങ്ങളുടെ ഹൃദയം കീഴടക്കി കഴിഞ്ഞിരുന്നു. അതോടെ ശങ്കര്‍ എന്ന നായകന്റെ ഗ്രാഫ് താഴേക്ക് വന്ന് വന്ന് അസ്തമിച്ചു. ഉയര്‍ച്ചയുടെ പടവുകളില്‍ തന്റെ ഒപ്പമുണ്ടായിരുന്നവര്‍ പല വഴിയ്ക്ക് പിരിഞ്ഞു പോയി. ഒപ്പം താന്‍ ജീവനു തുല്യം പ്രണയിച്ച പ്രണയിനിയും.

അഭിനയം വിട്ട ശങ്കര്‍ പിന്നീട് സംവിധാനത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു. അതിന് വേണ്ടി മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും പോയി കണ്ടിരുന്നു. അവര്‍ തനിക്ക് വേണ്ടി നില്‍ക്കുമെന്നും തന്റെ ചിത്രത്തില്‍ അഭിനയിക്കുമെന്ന ആഗ്രഹം വെറും വ്യാമോഹമായി. ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകമായി അദ്ദേഹം. അങ്ങനെയാണ് സിനിമാ ലോകം. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും. കരയുമ്പോള്‍ കൂടെ കരയാന്‍ തന്‍നിഴല്‍ മാത്രം വരും.