play-sharp-fill
കോട്ടയം ജില്ലയില്‍ വനം വകുപ്പിന് തലവേദനയായി പാമ്പുകളുടെ ‘ടെറിട്ടറി ഫൈറ്റ്’ ; കഴിഞ്ഞ ഒരു മാസം ജില്ലയില്‍ മാത്രം പാമ്പുകള്‍ നടത്തിയത് 20 ടെറിട്ടറി ഫൈറ്റുകൾ ; ആണ്‍ പാമ്പിന്റെ വാസ മേഖലയിലേക്ക് മറ്റൊരു ആണ്‍ പാമ്പ് കടന്ന് വരുന്നതാണ് സംഘര്‍ഷത്തിന് പിന്നിൽ ; പാമ്പുകളുടെ പ്രജനനകാലമായതിനാൽ ജാഗ്രത വേണമെന്നും വനം വകുപ്പ്

കോട്ടയം ജില്ലയില്‍ വനം വകുപ്പിന് തലവേദനയായി പാമ്പുകളുടെ ‘ടെറിട്ടറി ഫൈറ്റ്’ ; കഴിഞ്ഞ ഒരു മാസം ജില്ലയില്‍ മാത്രം പാമ്പുകള്‍ നടത്തിയത് 20 ടെറിട്ടറി ഫൈറ്റുകൾ ; ആണ്‍ പാമ്പിന്റെ വാസ മേഖലയിലേക്ക് മറ്റൊരു ആണ്‍ പാമ്പ് കടന്ന് വരുന്നതാണ് സംഘര്‍ഷത്തിന് പിന്നിൽ ; പാമ്പുകളുടെ പ്രജനനകാലമായതിനാൽ ജാഗ്രത വേണമെന്നും വനം വകുപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ വനം വകുപ്പിന് തലവേദനയായി പാമ്പുകളുടെ ‘ടെറിട്ടറി ഫൈറ്റ്’. കഴിഞ്ഞ ഒരു മാസം കോട്ടയം ജില്ലയില്‍ മാത്രം പാമ്പുകള്‍ നടത്തിയത് 20 ടെറിട്ടറി ഫൈറ്റുകളാണ് എന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. ആണ്‍പാമ്പുകള്‍ സ്വന്തം മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായാണ് തമ്മിലടിക്കുന്നത്. ഒരു ആണ്‍ പാമ്പിന്റെ വാസ മേഖലയിലേക്ക് മറ്റൊരു ആണ്‍ പാമ്പ് കടന്ന് വരുന്നതാണ് സംഘര്‍ഷത്തിന് കാരണം.

സംഘര്‍ഷത്തില്‍ തോല്‍ക്കുന്നവര്‍ ആ മേഖല വിടുക എന്നതാണ് രീതി. പാമ്ബുകളുടെ ഈ ഏറ്റുമുട്ടല്‍ ഇണചേരലായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട് എന്നും വനം വകുപ്പ് പറയുന്നു. പാമ്ബുകളുടെ ഈ ടെറിട്ടറി ഫൈറ്റില്‍ പലയിടത്തും വനം വകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂ ടീം എത്തിയാണ് പരിഹരിച്ചത്. ചില സാഹചര്യങ്ങളില്‍ പാമ്ബുകളെ പിടികൂടി കാട്ടില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ തുറന്ന് വിടുകയാണ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ പാമ്ബുകളുടെ ഇണചേരല്‍ സമയമായതിനാല്‍ ജാഗ്രത വേണം എന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് അറിയിച്ചിരുന്നു. കോട്ടയത്തെ മലയോര, പടിഞ്ഞാറന്‍ മേഖലകളിലെ നിരവധി വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്ബുകളെ പിടികൂടി കാട്ടില്‍ തുറന്ന് വിട്ടിട്ടുണ്ട്. പാടശേഖരങ്ങളും റബര്‍ തോട്ടങ്ങളും പാമ്ബുകളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ് എന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പാമ്പുകളുടെ പ്രജനനകാലത്തിന്റെ ആരംഭമാണ് ഒക്ടോബര്‍ – നവംബര്‍ മാസങ്ങള്‍. ഇണചേരല്‍ കാലത്ത് പെണ്‍ പാമ്ബുകളുടെ ഫിറോമോണുകളില്‍ ആകൃഷ്ടരായി ആണ്‍ പാമ്ബുകള്‍ എത്തും. അതിനാല്‍ തന്നെ പാമ്ബുകള്‍ക്ക് വരാനും പതിയിരിക്കാനും ഉള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് പ്രധാനം. വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. കാടും മറ്റും വെട്ടിത്തളിച്ച്‌ വൃത്തിയാക്കണം.

സന്ധ്യാസമയത്തായിരിക്കും പല പാമ്ബുകളും പുറത്തിറങ്ങുക. ഈ സമയം മുറ്റത്തിറങ്ങുമ്ബോള്‍ ശ്രദ്ധിക്കണം. ചെരുപ്പുകള്‍, ഷൂ, റെയിന്‍ കോട്ട്, ഹെല്‍മറ്റ് എന്നിവ അലക്ഷ്യമായി സൂക്ഷിക്കരുത്. ഉപയോഗിക്കുന്നതിന് മുന്‍പ് ഇവയെല്ലാം ശ്രദ്ധാപൂര്‍വം പരിശോധിക്കണം. വീടിന് മുകളിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരക്കൊമ്ബുകള്‍ വെട്ടിയൊതുക്കണം. അതേസമയം ജില്ലയില്‍ 73 പേര്‍ക്ക് കൂടി പാമ്ബിനെ പിടിക്കാനുള്ള ലൈസന്‍സ് ലഭിച്ചിട്ടുണ്ട് എന്ന് വനം വകുപ്പ് അറിയിച്ചു.

കഴിഞ്ഞ മാസത്തെ പരിശീലനം കഴിഞ്ഞ് 73 വോളണ്ടിയര്‍മാര്‍ സൗജന്യമായി പാമ്ബുകളെ പിടിക്കാന്‍ ലൈസന്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ പാമ്ബ് കടിയേറ്റാല്‍ സ്വന്തം ചെലവില്‍ ചികിത്സ നടത്തേണ്ടി വരും. ചികിത്സാചെലവിന് ആനുപാതികമായി 75,000 രൂപ വരെ സഹായം വനം വകുപ്പ് അനുവദിക്കും. തുക ലഭിക്കാന്‍ റാന്നി ഫോറസ്റ്റ് ഡിവിഷനില്‍ വിവരങ്ങളും രേഖകളും കൈമാറേണ്ടതുണ്ട്.