ചാരായം വാറ്റി കുപ്പികളിലാക്കി ബൈക്കില്‍ കൊണ്ടുപോയി വില്‍പ്പന; കച്ചവടം പൊടിപൊടിച്ചതോടെ വന്‍ ലാഭം; യുവാവ് എക്‌സൈസിൻ്റെ പിടിയിൽ
മലപ്പുറം: ചാരായം വാറ്റി കുപ്പികളിലാക്കി വില്‍പ്പനക്കായി ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന ഒരാളെ എക്സൈസ് സംഘം പിടികൂടി.
ഏലംകുളം മാട്ടായി വള്ളോത്ത് പള്ളിയാലില്‍ പി. ഹരിഹരന്‍ (25)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 30 ലിറ്റര്‍ ചാരായമാണ് പെരിന്തല്‍മണ്ണ എക്സൈസ് സംഘം പിടികൂടിയത്.
വന്‍ ലാഭം കൊയ്തായിരുന്നു വില്‍പന പൊടിപൊടിച്ചിരുന്നത്. ചാരായം കടത്താന്‍ ഉപയോഗിച്ച ഹീറോ ഹോണ്ട ബൈക്കും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏലംകുളം മാട്ടായി വള്ളോത്ത് കടവ് പുഴയുടെ തീരം കേന്ദ്രീകരിച്ച് ചാരായം വാറ്റി റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. യൂനുസിന്റെ നേതൃത്വത്തില്‍ നടത്തിയ പെട്രോളിംഗിലാണ് ഇയാള്‍ അറസ്റ്റിലായത്.
Third Eye News Live
0