play-sharp-fill
സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി ഡിസംബര്‍ 14 വരെ നീട്ടി ; യുഐഡിഎഐ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത് രണ്ടാം തവണ

സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി ഡിസംബര്‍ 14 വരെ നീട്ടി ; യുഐഡിഎഐ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത് രണ്ടാം തവണ

സ്വന്തം ലേഖകൻ

ഡൽഹി :2024 ഡിസംബർ 14 വരെ സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ അവസരം. ഇത് രണ്ടാം തവണയാണ് യുഐഡിഎഐ ( UIDAI) അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്. ആധാർ വിശദാംശങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓണ്‍ലൈൻ പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ. ആധാർ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാൻ ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ നല്‍കണം.

ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവർക്കും നിലവിലുള്ള ആധാറില്‍ മൊബൈല്‍ നമ്ബർ, ഇ-മെയില്‍ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങള്‍ വഴി അപ്‌ഡേറ്റ് ചെയ്യാം. തിരിച്ചറിയല്‍ മേല്‍വിലാസ രേഖകള്‍ myaadhaar.uidai.gov.in വഴി ആധാർ നമ്ബർ ഉപയോഗിച്ച്‌ ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്ബർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എന്റോള്‍മെന്റിന് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളില്‍ ഒരാളുടെ ആധാറും മതി. അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കല്‍ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കൂ.

നവജാതശിശുക്കള്‍ക്കും ആധാർ എൻറോള്‍ ചെയ്യണം. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ വർദ്ധിച്ചുവരുന്ന അപകടസാധ്യതയും സർക്കാർ ഉയർത്തിക്കാട്ടുന്നുണ്ട്. പതിവ് അപ്‌ഡേറ്റുകള്‍ വഴി, ഗവണ്‍മെൻ്റിന് കൃത്യവും സുരക്ഷിതവുമായ ഒരു ഡാറ്റാബേസ് നിലനിർത്താൻ കഴിയും. ഇത് ആധാർ ദുരുപയോഗത്തിൻ്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.