play-sharp-fill
സിപിഎമ്മും കോൺഗ്രസും മുങ്ങുന്ന കപ്പൽ, എവിടെ വരെ പോകും എന്നു നോക്കട്ടെ, ഇത്തരം പരാതികൾ പറയേണ്ടത് തെരഞ്ഞെടുപ്പ് സമയത്തല്ല, നാളെ എല്ലാവരും ഉപേക്ഷിക്കും; സന്ദീപ് വാര്യർക്കെതിരെ കെ സുരേന്ദ്രൻ

സിപിഎമ്മും കോൺഗ്രസും മുങ്ങുന്ന കപ്പൽ, എവിടെ വരെ പോകും എന്നു നോക്കട്ടെ, ഇത്തരം പരാതികൾ പറയേണ്ടത് തെരഞ്ഞെടുപ്പ് സമയത്തല്ല, നാളെ എല്ലാവരും ഉപേക്ഷിക്കും; സന്ദീപ് വാര്യർക്കെതിരെ കെ സുരേന്ദ്രൻ

പാലക്കാട്: സന്ദീപ് വാര്യർ ബിജെപി വിടുകയാണോയെന്ന ചോദ്യത്തിന് പ്രതികരിച്ച് കെ സുരേന്ദ്രൻ. മുങ്ങുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമോ എന്നായിരുന്നു സുരേന്ദ്രന്റെ മറുചോദ്യം. മുങ്ങുന്ന കപ്പലാണ് സിപിഎമ്മും കോൺഗ്രസും. സന്ദീപ് വാര്യർ എവിടെ വരെ പോകും എന്നു നോക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്തല്ല ഇത്തരം പരാതികൾ പറയേണ്ടത്. മാധ്യമശ്രദ്ധയും വീരപരിവേഷവുമൊക്കെ എത്ര ദിവസമുണ്ടാകും. നാളെ എല്ലാവരും ഉപേക്ഷിക്കും. തെരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട മര്യാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. പാർട്ടി ഒരുകാലത്തും സന്ദീപിനെ അവഗണിച്ചിട്ടില്ല എന്നും സുരേന്ദ്രൻ പറഞ്ഞു.

താൻ വയനാട്ടിൽ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പിന്റെ എല്ലാ ചുമതലയും ഏൽപിച്ചത് സന്ദീപിനെയായിരുന്നു. പ്രധാനപ്പെട്ട ചാനലുകളിലെല്ലാം അദ്ദേഹത്തെ ചർച്ചക്ക് അയച്ചുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ബിജെപി നേതൃത്വത്തെ വിമർശിക്കുന്ന ഫെയ്സ്ബുക്ക് കുറിപ്പിനു പിന്നാലെയാണ് സന്ദീപ് വാര്യർ പാർട്ടി വിടുകയാണെന്ന അഭ്യൂഹം പരന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിയിൽ അപമാനം നേരിട്ടുവെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്നും വ്യക്തമാക്കി സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. തനിക്ക് ഒരു പ്രശ്നം വന്നപ്പോൾ പാർട്ടി മാത്രം കൂടെ നിന്നില്ലെന്നും സന്ദീപ് വാര്യർ സൂചിപ്പിച്ചിരുന്നു.