രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബസ് സ്റ്റാൻഡിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള 103.32 ഗ്രാം ഹെറോയിനുമായി യുവാവിനെ പിടികൂടി

Spread the love

ആലപ്പുഴ: വിൽപ്പനക്കായി എത്തിച്ച ലക്ഷങ്ങൾ വില വരുന്ന ഹെറോയിനുമായി ബംഗാൾ സ്വദേശിയെ ജില്ലാ ആന്‍റി നാർക്കോട്ടിക് സ്ക്വാഡും ചെങ്ങന്നൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

പശ്ചിമ ബംഗാൾ മാൽഡ സ്വദേശിയായ ഹസാർട്ടിൽ അനിഖ്വൽ (26) ആണ് പിടിയിലായത്. 103.32 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.

രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ആന്‍റി നാർക്കോട്ടിക് സ്ക്വാഡും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നാണ് യുവാവ് പിടിയിലായത്. എസ്എച്ച്ഒ എ സി വിപിൻ, എസ് ഐമാരായ പി എസ് ഗീതു, രാജീവ്, സാലി, സീനിയർ സി പി ഒ അരുൺ പാലയൂഴം, സി പി ഒമാരായ സ്വരാജ്, വിഷു, രതീഷ്, ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ്‌ പി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ആന്‍റി നാർക്കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് അനിഖ്വലിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.