മൂക്കറ്റം കുടിച്ച് വീട്ടിലെത്തിയ ഭർത്താവുമായി ഭാര്യ വഴക്കിട്ടു: പിന്നാലെ ഭാര്യ പുറത്തേക്കു പോയി: മടങ്ങിവന്നത് കലിപൂണ്ട് മൂർച്ചയേറിയ കത്തിയുമായി: പുസായി കിടന്ന ഭർത്താവിന്റെ ജനനേന്ദ്രിയം അറുത്തു മാറ്റിയ ശേഷം വീടുവിട്ടു പോയി: നിലവിളിച്ചോടി ഭർത്താവ്
ഡല്‍ഹി: വീട്ടില്‍ ഭർത്താക്കന്മാർ മദ്യപിച്ച് എത്തുമ്പോള്‍ ഭാര്യമാർക്ക് എന്നും തലവേദനയാണ്. ഒട്ടുമിക്ക വീടുകളിലും കുഴപ്പക്കാരൻ മദ്യം തന്നെ.അങ്ങനെ മദ്യം കാരണം പണികിട്ടിയ ഭർത്താവിന്റെ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വടക്കന്‍ ഡല്‍ഹിയില്‍ മദ്യപിച്ച് വഴക്കിട്ട ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബീഹാർ സ്വദേശിയായ യുവാവിനെയാണ് ഭാര്യ ആക്രമിച്ചത്. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
ബിഹാര്‍ സ്വദേശികളായ ദമ്പതിമാർ രണ്ട് മാസം മുന്‍പാണ് ഡല്‍ഹിയിലേക്ക് താമസം മാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ഹോംസ്റ്റേയില്‍ ഹെല്‍പ്പറായി ജോലി ചെയ്ത് വരുകയായിരിന്നു യുവാവ്. ഒക്ടോബർ 31നും 1നും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. സംഭവ ദിവസമായ ശനിയാഴ്ച രാത്രി മദ്യ ലഹരിയില്‍ വീട്ടില്‍ എത്തിയ യുവാവ് ഭാര്യയുമായി വഴക്കിട്ടു.
വഴക്കിനെ തുടര്‍ന്ന് ഭാര്യ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. മദ്യലഹരിയില്‍ യുവാവ് വീട്ടില്‍ കിടന്ന് ഉറങ്ങുകയും ചെയ്തു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയ ഭാര്യ കൊടും മൂര്‍ച്ചയുള്ള ഒരു
വസ്തു ഉപയോഗിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റുകയായിരുന്നു.ഇതോടെ ഭർത്താവ് നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോള്‍. ഭാര്യ വീട്ടില്‍ നിന്ന് ഓടി രക്ഷപെട്ടു.
ഇയാളെ ആദ്യം ബാരാ ഹിന്ദു റാവു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നാലെ കൂടുതല്‍
ചികിത്സകള്‍ക്കായി സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൃത്യം നടത്തിയതിന് ശേഷം ഓടി രക്ഷപെട്ട യുവതി ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.