കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിനും ഭക്തർക്കും നേരെ ഖലിസ്ഥാന്‍ ആക്രമണം, മർദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു
ഒട്ടാവ: കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായൺ ക്ഷേത്രമാണ് ശനിയാഴ്ച അർധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തർക്കു നേരെയും ആക്രമണമുണ്ടായി. ജൂൺ 18-ലെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച പോസ്റ്റർ അക്രമികൾ ക്ഷേത്രത്തിന്റെ പ്രധാന വാതിലിൽ ഒട്ടിക്കുകയും ചെയ്തു.
ക്ഷേത്രം ആക്രമിക്കപ്പെടുന്നതിന്റേത് എന്ന് കരുതുന്ന ദൃശ്യങ്ങളും വ്യാപകമായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നുണ്ട്. ഒരു സംഘം യുവാക്കൾ ഭക്തർക്കു നേരെ ഓടിയടുക്കുന്നതും വടി ഉപയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ ചിത്രവും പോസ്റ്ററിൽ കാണാം. ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ക്ഷേത്രമാണ് ലക്ഷ്മി നാരായൺ മന്ദിർ. കാനഡയിൽ ഇക്കൊല്ലം ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ ക്ഷേത്രമാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെ അപലപിച്ച് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തെത്തി. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.