കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ സ്റ്റോപ്പ് അനുവദിച്ചു: ഭക്ഷണഗുണനിലവാരവും വിലക്കുറവും പരിഗണിച്ചു ഹോട്ടലുകൾ തിരഞ്ഞെടുത്തെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലുകളിൽക്കൂടി സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാർക്ക് നല്ല ഭക്ഷണം നൽകുന്നതിന് ഹോട്ടലുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷണഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്.
പ്രധാനമായും എം.സി. റോഡ്, ദേശീയപാത എന്നിവയ്ക്ക് സമീപത്തുള്ള ഹോട്ടലുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത് . ഭക്ഷണം കഴിക്കുന്നതിനായി ബസ് നിർത്തുന്ന സമയവും സ്ഥലവും ഡ്രൈവർകാബിനു പിന്നിൽ പ്രദർശിപ്പിക്കും. ഭക്ഷണസ്റ്റോപ്പുകൾ യാത്രക്കാരെ ജീവനക്കാർ നേരിട്ട് അറിയിക്കുകയും ചെയ്യും.
7.30 മുതൽ 9.30 വരെയാണ് പ്രഭാത ഭക്ഷണസമയം. 12.30 മുതൽ രണ്ടുവരെയാണ് ഊണിനുള്ള സമയം. നാലിനും ആറിനും ഇടയ്ക്ക് ചായയ്ക്കും രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്ക് അത്താഴത്തിനും സ്റ്റോപ്പുണ്ടാകും. ഭക്ഷണത്തിൻ്റെ നിലവാരത്തെക്കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടാൽ സ്റ്റോപ്പ് പുനഃപരിശോധിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group