play-sharp-fill
ജലോത്സവത്തിന് ആവേശവുമായി ചാമ്പ്യൻസ് ബോട്ട് ലീഗ് ; നവംബർ 16ന് താഴത്തങ്ങാടിയില്‍ ആദ്യ തുഴ എറിയും ; ആറിടങ്ങളിലായി നടത്തുന്ന മത്സരങ്ങൾ ഡിസംബർ 21ന് അവസാനിക്കും ; കൈനകരിയില്‍ 23 ന്

ജലോത്സവത്തിന് ആവേശവുമായി ചാമ്പ്യൻസ് ബോട്ട് ലീഗ് ; നവംബർ 16ന് താഴത്തങ്ങാടിയില്‍ ആദ്യ തുഴ എറിയും ; ആറിടങ്ങളിലായി നടത്തുന്ന മത്സരങ്ങൾ ഡിസംബർ 21ന് അവസാനിക്കും ; കൈനകരിയില്‍ 23 ന്

കോട്ടയം : ജലടൂറിസത്തിന് മുതല്‍ക്കൂട്ടാകുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന് (സി.ബി.എല്‍) താഴത്തങ്ങാടിയില്‍ ആദ്യ തുഴയെറിയും. താഴത്തങ്ങാടി വള്ളംകളിക്കൊപ്പം സി.ബി.എല്‍ മത്സരങ്ങളുടെ ഉദ്ഘാടനത്തിനും താഴത്തങ്ങാടി വേദിയാകും. 16 നാണ് സി.ബി.എല്‍ മത്സരം. നെഹ്റു ട്രോഫിയോടെ തുടക്കമിടേണ്ട സി.ബി.എല്‍ വൈകിയെങ്കിലും പുതിയ ഫിക്സ്ചർ അനുസരിച്ച്‌ വെട്ടിച്ചുരുക്കിയ ലീഗ് 16 മുതല്‍ ഡിസംബർ 21 വരെയാണ്. മുൻവർഷങ്ങളില്‍ 11 വേദികളിലായിരുന്നെങ്കില്‍ ഇത്തവണ ആറിടങ്ങളിലാണ്. വയനാട് ദുരന്തത്തെ തുടർന്ന് നെഹ്റുട്രോഫി വൈകിയതാണ് വേദികളുടെ എണ്ണംകുറയാൻ കാരണം. നെഹ്‌റുട്രോഫിയില്‍ ആദ്യ ഒമ്ബത് സ്ഥാനങ്ങളില്‍ എത്തിയ ചൂണ്ടൻ വള്ളങ്ങള്‍ക്കാണ് സി.ബി.എല്‍ യോഗ്യത.

സി.ബി.എല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ നെഹ്‌റുട്രോഫിയില്‍ പങ്കെടുത്ത വള്ളങ്ങള്‍ക്കുള്ള ബോണസ്, ഗ്രാന്റ് വിതരണം മുടങ്ങിയിരിക്കുകയായിരുന്നു. സർക്കാർ ഉത്തരവ് വന്നതോടെ ഈ തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബുകള്‍. വള്ളംകളി പ്രേമികളും ആവേശത്തിലാണ്. സി.ബി.എല്‍ ലക്ഷ്യമിട്ടാണ് വൻതുക മുടക്കി പ്രൊഫഷണല്‍ താരങ്ങളെ ഉള്‍പ്പെടുത്തി ക്ലബുകള്‍ നെഹ്‌റുട്രോഫിക്ക് പങ്കെടുത്തത്.

സി.ബി.എല്‍ യോഗ്യത നേടിയാല്‍ ക്ലബിന് കുറഞ്ഞത് 48 ലക്ഷം രൂപ ലഭിക്കും. ഓരോ മത്സരത്തിലെയും വിജയികള്‍ക്ക് അഞ്ചുലക്ഷം രൂപ വീതവും ലഭിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സി.ബി.എല്‍ ഉപേക്ഷിക്കാൻ സർക്കാർ ആദ്യം ആലോചിച്ചെങ്കിലും സമ്മർദ്ദത്തെത്തുടർന്ന് തീരുമാനം മാറ്റി. വള്ളംകളി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ആലപ്പുഴ പുന്നമട ഫിനിഷിംഗ് പോയിന്റില്‍ പ്രതിഷേധവും നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീയതികള്‍ ഇങ്ങനെ

കൈനകരിയില്‍ : 23 ന്

 ചെങ്ങന്നൂർ പാണ്ടനാട് : 30 ന്

 കരുവാറ്റയില്‍ : ഡിസംബർ 7ന്

 കായംകുളത്ത് : ഡിസംബർ 14ന്

 കൊല്ലം പ്രസിഡന്റ്സ് ട്രോഫി : 21ന്