play-sharp-fill
ഞാന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍ ; സരിന്‍റെ രാഷ്ട്രീയ മാന്യത ഉയര്‍ന്നു ; കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മ ഇവിടെ തെളിഞ്ഞു : പത്മജ വേണുഗോപാല്‍

ഞാന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍ ; സരിന്‍റെ രാഷ്ട്രീയ മാന്യത ഉയര്‍ന്നു ; കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മ ഇവിടെ തെളിഞ്ഞു : പത്മജ വേണുഗോപാല്‍

സ്വന്തം ലേഖകൻ

പാലക്കാട്: വിവാഹ വീട്ടില്‍ വച്ച് പരസ്പരം കണ്ടപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്റെ ഹസ്തദാനം നിരസിച്ച യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും ഷാഫി പറമ്പിലിന്റേയും നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. താന്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോകുന്ന വേളയില്‍ തന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍ എന്നാണ് പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നതെന്നും പത്മജ കുറിച്ചു. എതിര്‍ സ്ഥാനാര്‍ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ല. കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നതെന്നും പത്മജ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്മജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എന്റെ അമ്മയെ

സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യന്‍ അല്ലേ ഈ രാഹുല്‍…

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നത്…

എതിര്‍ സ്ഥാനാര്‍ത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ല..

പക്ഷേ കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നത്… ( ഇക്കാര്യത്തില്‍ രാഷ്ട്രീയം മാറ്റി വെച്ചുള്ള എന്റെ അഭിപ്രായം) പത്മജ വേണുഗോപാല്‍..

നേരത്തെ മന്ത്രി എം ബി രാജേഷും ഷാഫിയെയും രാഹുലിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മനുഷ്യര്‍ ഇത്ര ചെറുതായിപ്പോകാമോ എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ എം ബി രാജേഷ് ചോദിച്ചത്. എത്ര വിനയം അഭിനയിക്കാന്‍ ശ്രമിച്ചാലും ഉള്ളിലുള്ള യഥാര്‍ത്ഥ സംസ്‌കാരം ചില സന്ദര്‍ഭങ്ങളില്‍ പുറത്തുചാടും. ഇന്ന് കല്യാണവീട്ടില്‍ വെച്ച് പാലക്കാടെ യു ഡി എഫ് സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്. പരസ്പരം എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരില്‍ നിന്നുണ്ടായതെന്നും രാജേഷ് ചൂണ്ടികാട്ടി.