video
play-sharp-fill

Wednesday, May 21, 2025
HomeLocalKottayamഅമ്മയുടെ അടുപ്പക്കാരനെ വീട്ടിൽ കയറി കൊന്നു 17- കാരൻ: കൊല്ലപ്പെട്ടയാളുടെ മൊബൈലും ആഭരണങ്ങളും മോഷ്ടിച്ചു: മൊബൈൽ...

അമ്മയുടെ അടുപ്പക്കാരനെ വീട്ടിൽ കയറി കൊന്നു 17- കാരൻ: കൊല്ലപ്പെട്ടയാളുടെ മൊബൈലും ആഭരണങ്ങളും മോഷ്ടിച്ചു: മൊബൈൽ ലൊക്കേഷൻ പിൻതുടർന്ന് 17-കാരനെ കസ്റ്റഡിയിലെടുത്തു: മൊഴികേട്ട് ഞെട്ടി പോലിസ്: അമ്മയുമായി കാണാൻ പറ്റാത്ത രീതിയില്‍ കണ്ടതിന് കൊന്നതായി കുട്ടി സമ്മതിച്ചു; അമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ നശിപ്പിക്കാനാണ് ഫോൺ മോഷ്ടിച്ചത്.

Spread the love

കൊല്‍ക്കത്ത: തന്‍റെ അമ്മയുമായി അടുപ്പമുണ്ടായിരുന്ന 56 കാരനെ വീട്ടില്‍ കയറി കൊലപ്പെടുത്തി കൗമാരക്കാരന്‍. കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനില്‍ താമസിക്കുന്ന അഭിജിത് ബാനര്‍ജി(56)യാണ് കൊല്ലപ്പെട്ടത്.

ഛാപ്ര സ്വദേശിയായ 17കാരനാണ് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്ന അഭജിത്തിനെ വീട്ടില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൗമാരക്കാരനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. തന്‍റെ അമ്മയുമായി അഭിജിത്തിന് അടുപ്പമുണ്ടായിരുന്നുവെന്നും ഇരുവരേയും കാണാൻ പറ്റാത്ത സാഹചര്യത്തില്‍ കണ്ടതിനാലാണ് കൊലപാതകമെന്നുമാണ് 17 കാരന്‍റെ മൊഴി.

കഴിഞ്ഞദിവസം രാവിലെയാണ് അഭിജിത്ത് കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. റെന്‍റ് എ കാർ ബിസിനിസ് നടത്തുകയായിരുന്നു കൊല്ലപ്പെട്ട അഭിജിത്തെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം രാവിലെ അഭിജിത്തിന്റെ വാഹനം വാടകയ്‌ക്കെടുത്തയാള്‍ കാറിന്റെ താക്കോല്‍ തിരികെ ഏല്‍പ്പിക്കാന്‍ വന്നപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല.

ഇതോടെ വീടിന്‍റെ രണ്ടാം നിലയിലെത്തി വിളിച്ചു. എന്നാല്‍ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ഇയാള്‍ താഴത്തെ നിലയിലുള്ള അഭിജിത്തിന്‍റെ സഹോദരിയെ വിവരമറിയിച്ചു. സഹോദരിയും അയല്‍ക്കാരുമെത്തി വാതില്‍ തകർത്ത് അകത്ത് കടന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ അഭിജിത്ത് ബാനർജിയെ കാണുന്നത്.

തലയിലും നെഞ്ചിലും കൈകളിലും മുറിവേറ്റ് ചോരയില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം. ബെഡില്‍ നിന്നും താഴേക്ക് വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിന്‍റെ ഒരു ഭാഗം മുഴുവനും ചോരയില്‍ കുളിച്ച്‌ കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പരീശോധനയില്‍ കൊലപാതകം നടത്തിയത് പ്രൊഫഷണലായ ഒരാളെന്ന് പൊലീസിന് മനസിലായി. അഭിജിത്തിന്‍റെ മൊബൈല്‍ ഫോണും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. മോഷണ ശ്രമമാണെന്നാണ് ആദ്യം പൊലീസ് സംശയിച്ചത്.

മോഷണം പോയ മൊബൈല്‍ ഫോണിന്‍റെ ടവർ ലൊക്കേഷൻ പരിശോധിച്ചും വീടിനടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴുമാണ് അഭിജിത്തിന്‍റെ പരിചയക്കാരിയായ 17 കാരനെ പൊലീസ് സംശയിച്ചത്. ഒടുവില്‍ 17-കാരനെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തു. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അഭിജിത്തിന് തന്‍റെ അമ്മയുമായി

ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരെയും കാണാൻ പാടില്ലാത്ത രീതിയില്‍ താൻ കണ്ടുവെന്നും കുട്ടി പറഞ്ഞു. ഇതോടെയാണ് അഭിജിത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇയാളുടെ ഫോണില്‍ അമ്മയുടെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നു.

അവ നശിപ്പിക്കാനാണ് കൊലപാതകത്തിന് ശേഷം മൊബൈല്‍ ഫോണ്‍ എടുത്തതെന്നും 17 കാരൻ പൊലീസിനോട് പറഞ്ഞു. പൊലീസ് പരിശോധനയില്‍ മൊബൈലില്‍ നിന്നും യുവതിയുടെ ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൌമാരക്കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
:

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments