ചാമ്പ്യൻസ് ബോട്ട് ലീഗ് വളളം കളി നവംബർ 16 മുതൽ ഡിസംബർ 21 വരെ: മത്സരം ആറിടങ്ങളിൽ: ആദ്യ മത്സരം കോട്ടയം താഴത്തങ്ങാടിയിൽ
കോട്ടയം:ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്താനുള്ള വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കി. ആറു സ്ഥലങ്ങളിലായി വള്ളംകളി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 16 മുതൽ ഡിസംബര്‍ 21വരെയായിരിക്കും സിബിഎൽ നടക്കുക. ആദ്യ മത്സരം നവംബര്‍ 16ന് കോട്ടയം താഴത്തങ്ങാടിയിൽ നടക്കും.
താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം നടക്കും. ഡിസംബര്‍ 21ന് കൊല്ലം പ്രസിഡന്‍റ് ട്രോഫിയോടെയായിരിക്കും സിബിഎൽ സമാപിക്കുക.
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സിബിഎൽ മാറ്റിവെച്ചതിനു പിന്നാലെ ആശങ്കകൾ അറിയിച്ച് ബോട്ട് ക്ലബ്ബുകള്‍ രംഗത്തെത്തിയിരുന്നു. സിബിഎൽ ഉപേക്ഷിച്ചതോടെ വള്ളംകളി സമിതികളും ക്ലബ്ബുകളും സാമ്പത്തിക പ്രതിസന്ധിയിലായി. ലീഗ് മുന്നില്‍ കണ്ട് പണമിറക്കുകയും പരിശീലനം നടത്തുകയും ചെയ്ത ക്ലബ്ബുകളും വള്ളംകളി സമിതികളുമാണ് പ്രതിസന്ധിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ ആവശ്യം വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. പിന്നാലെ, ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തുമെന്നും ഇതിനായി എല്ലാ ഇടപെടലും ടൂറിസം വകുപ്പ് നടത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. റിപ്പോർട്ടർ ടിവിയുടെ
‘മാസങ്ങളോളം തയ്യാറെടുപ്പ് വേണ്ട, ടൂറിസത്തിന്റെ പ്രധാന പരിപാടിയാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ്. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മാറ്റിയത്. സിബിഎല്‍ സംഘടിപ്പിക്കണമെന്നാണ് ടൂറിസം വകുപ്പിന്റെ നിലപാട്. അത് സംഘടിപ്പിക്കാനുള്ള ഇടപെടല്‍ നടത്തും.
ചാമ്പ്യന്‍ ബോട്ട് ലീഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. സിബിഎല്‍ സംഘടിപ്പിക്കണമെന്ന് തന്നെയാണ് തീരുമാനം. ധനകാര്യവകുപ്പ് മന്ത്രിയുമായി സംസാരിച്ചിരുന്നു. ഇനി ബോര്‍ഡിന് മുന്നില്‍ ഇക്കാര്യം ഉന്നയിക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഗംഭീരമായി നടത്താനുള്ള എല്ലാ ഇടപെടലുകളും നടത്തും’, എന്നാണ് അന്ന് മന്ത്രി പറഞ്ഞത്.
അവേശ തുഴയെറിയാൻ താഴത്തങ്ങാടി ഒരുങ്ങുന്നു
123 മത് കോട്ടയം താഴ്ത്തങ്ങാടി മത്സരവള്ളംകളി 16 ന് ശനിയാഴ്ച താഴത്തങ്ങാടി ആറ്റിൽ നടക്കും. ചാമ്പ്യൻസ് ബോട്ട് ലീഗ് മൽസരങ്ങളുടെ ഓദ്യോഗിക അറിയിപ്പ് സർക്കാരിൽ നിന്നും ലഭിച്ചതിനെ തുടർന്നാണ് കോട്ടയം മൽസരവള്ളംകളി 16 ന് നടത്തുവാൻ തീരുമാനമായത്
നെഹ്റു ട്രോഫി മൽസരത്തിൽ ആദ്യസ്ഥാനങ്ങളിൽ എത്തിയ ഒമ്പത്ചുണ്ടൻ വള്ളങ്ങളും 30 ൽ പരം ചെറുവള്ളങ്ങളേയും ഉൾപ്പെടുത്തിയായിരിക്കും വള്ളംകളി സംഘടിപ്പിക്കുന്നത്. ചെറുവള്ളങ്ങളുടെ രജിസ്ട്രേഷൻ ഇന്നു മുതൽ പുനരാരംഭിക്കും
രജിട്രേഷൻ 10ന് നാലിന് അവസാനിക്കും ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ ഉദ്ഘാടന വേദി താഴ്ത്തങ്ങാടി ആയതിനാൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിക്കുന്നതെന്ന് സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
വള്ളംകളിയോടനുബന്ധിച്ച് തലേ ദിവസം വെള്ളിയാഴ്ച വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിക്കും വള്ളംകളിയോടനുബന്ധിച്ച് സ്മരണിക പ്രകാശനം ചെയ്യും.വിവരങ്ങൾക്ക് ഫോൺ: 9447888156, 9447052184,9605323272