play-sharp-fill
നവീൻ ബാബുവും പ്രശാന്തും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു: നവീൻ ബാബുവിന് പറ്റിയ തെറ്റെന്താണ് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു.

നവീൻ ബാബുവും പ്രശാന്തും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു: നവീൻ ബാബുവിന് പറ്റിയ തെറ്റെന്താണ് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു.

തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ നിർണായക ഫോണ്‍ കോള്‍ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി.

വിവാദ പെട്രോള്‍പമ്പ് ഉടമ ടി.വി. പ്രശാന്തിന്‍റെ കോള്‍ ഡീറ്റെയില്‍സ് റിക്കാർഡില്‍ (സിഡിആർ) നിന്നാണ് വിവരങ്ങള്‍ പുറത്തു വന്നിട്ടുള്ളത്. നവീൻ ബാബുവും പ്രശാന്തും കണ്ടുമുട്ടിയെന്ന് പറയുന്ന ഒക്ടോബർ ആറിന്‍റെ കോള്‍ ഡീറ്റെയില്‍സാണ് ലഭിച്ചത്.

ആറിന് രാവിലെ 11.10ന് നവീൻ ബാബു പ്രശാന്തിനെ ഫോണില്‍ വിളിച്ചു. അന്ന് തന്നെ ഉച്ചയ്ക്ക് 12.42 നും 12.48 നും പ്രശാന്ത് തിരിച്ച്‌ നവീൻ ബാബുവിനെയും വിളിച്ചിട്ടുണ്ട്. 11.10ന് നവീൻ ബാബുവിന്‍റെ കോള്‍ അറ്റൻഡ് ചെയ്യുമ്പോള്‍ പ്രശാന്തിന്‍റെ ടവർ ലൊക്കേഷന്‍ അദ്ദേഹത്തിന്‍റെ നാടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ 12.42നും 12.48 നും പ്രശാന്ത് നവീൻ ബാബുവിനെ വിളിക്കുമ്പോള്‍ പ്രശാന്തിന്‍റെ ടവർ ലൊക്കേഷൻ നവീൻ ബാബുവിന്‍റെ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിലും. ഈ സമയത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ തന്നെ പോലീസ് ശേഖരിച്ചിരുന്നു. പ്രശാന്തിന്‍റെ കോള്‍ ഡീറ്റെയില്‍സ് കോടതിയില്‍ ആയുധമാക്കാനുള്ള നീക്കത്തിലാണ് പ്രതിഭാഗം.

സിസിടിവി ദൃശ്യങ്ങള്‍ക്കായി പ്രതിഭാഗം കോടതിയിലേക്ക്

വിജിലൻസ് ഡിവൈഎസ്പി ഓഫീസിലെയും കെടിഡിസി ഹോട്ടലിലെയും സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു പ്രതിഭാഗം കണ്ണൂർ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. നവീൻ ബാബു മരിക്കുന്നതിന് തലേന്നായ ഒക്ടോബർ 14ന് ഉച്ചയ്ക്ക് 12.30 മുതല്‍ 1.45 വരെയുള്ള സിസി ടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ കണ്ണൂർ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹർജി നല്‍കിയത്.

അന്നേദിവസം പ്രശാന്തിനെ വിജിലൻസ് സിഐ ബിനു മോഹനനും വിജിലൻസ് ഡിവൈഎസ്പിയും ചോദ്യം ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിനാണ് അപൂർവങ്ങളില്‍ അപൂർവമായ തെളിവു ശേഖരിക്കല്‍ നടപടിയിലേക്ക് കടന്നിട്ടുള്ളത്.

ഇത്തരം തെളിവു ശേഖരണത്തിന് പരിമിതമായ അവകാശങ്ങളെ പ്രതിഭാഗത്തിനുള്ളൂവെന്നും വർഷങ്ങള്‍ക്ക് ശേഷം കേസ് വിചാരണയ്ക്ക് വരുമ്പോള്‍ ഈ സിസിടിവി ദൃശ്യങ്ങള്‍ നിർണായകമാകുമെന്നും അപ്പോള്‍ ഈ തെളിവ് ശേഖരിക്കല്‍ അസാധ്യമായതിനാലാണ് ഇത്തരം ഒരു അപേക്ഷയുമായി കോടതിയെ സമീപിച്ചതെന്നും പ്രതിഭാഗം അഭിഭാഷകൻ കെ. വിശ്വൻ പറഞ്ഞു.

നവീൻ ബാബുവിന്‍റെ “തെറ്റ്’ കണ്ടെത്താൻ അന്വേഷണ സംഘം

നവീൻ ബാബുവിന് പറ്റിയ തെറ്റെന്താണ് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാത്തത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ലാൻഡ് റവന്യൂ ജോയിന്‍റെ കമ്മീഷണർ എം. ഗീതയ്ക്കു കളക്ടർ അരുണ്‍ കെ. വിജയൻ നല്‍കിയ മൊഴിയിലും പോലീസിനു നല്‍കിയ മൊഴിയിലും തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി വെളിപ്പെടുത്തുന്നുണ്ട്.

സ്വാഭാവികമായും തെറ്റുപറ്റിയെന്ന് ഒരാള്‍ പറഞ്ഞാല്‍ എന്താണ് തെറ്റ് എന്ന് മറുചോദ്യം ഉയരില്ലേ? കളക്ടർ ഇക്കാര്യം നവീൻ ബാബുവിനോട് ചോദിച്ചിരുന്നോ? പെട്രോള്‍ പമ്പ് വിഷയത്തില്‍ പണം വാങ്ങിയതാണോ? അതോ അതിനേക്കാള്‍ വലിയ മറ്റ് തെറ്റുകള്‍ വല്ലതുമാണോ സംഭവിച്ചിട്ടുള്ളത് എന്ന ചോദ്യമാണ് പ്രതിഭാഗം ഉയർത്തുന്നത്.

നവീൻ ബാബു കേസില്‍ റിമാൻഡില്‍ കഴിയുന്ന പി.പി. ദിവ്യയുടെ ജാമ്യഹർജി അഞ്ചിനാണ് തലശേരി പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് പരിഗണിക്കുന്നത്. കേസില്‍ അന്ന് വാദം നടക്കും. തുടർന്ന് കോടതി ജാമ്യ ഹർജിയില്‍ വിധി പറയും.