play-sharp-fill
കേന്ദ്രം നല്‍കുന്നത് സൗജന്യമായി;കേരളത്തില്‍ ഡിജിറ്റലായ ഡ്രൈവിങ് ലൈസൻസിന് 200 രൂപ സര്‍വീസ് ചാര്‍ജ്‌; ക്രമീകരണം കാർഡ് അച്ചടിക്കുന്നവകയില്‍ കിട്ടിയ ലാഭം നഷ്ടമാകാതിരിക്കാൻ

കേന്ദ്രം നല്‍കുന്നത് സൗജന്യമായി;കേരളത്തില്‍ ഡിജിറ്റലായ ഡ്രൈവിങ് ലൈസൻസിന് 200 രൂപ സര്‍വീസ് ചാര്‍ജ്‌; ക്രമീകരണം കാർഡ് അച്ചടിക്കുന്നവകയില്‍ കിട്ടിയ ലാഭം നഷ്ടമാകാതിരിക്കാൻ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റല്‍ പകർപ്പ് കേന്ദ്രം സൗജന്യമായി നല്‍കുമ്പോള്‍ സംസ്ഥാനസർക്കാർ 200 രൂപ സർവീസ് ചാർജ് ഈടാക്കുന്നു.

കാർഡ് അച്ചടി പരിമിതപ്പെടുത്തി ഡിജിറ്റല്‍ ലൈസൻസ് നല്‍കാൻ തീരുമാനിച്ചപ്പോഴാണ് മോട്ടോർ വാഹനവകുപ്പ് സർവീസ് ചാർജ് 60 രൂപയില്‍നിന്ന് 200 ആക്കിയത്.
കാർഡ് അച്ചടിക്കുന്നവകയില്‍ കിട്ടിയ ലാഭം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം.

60 രൂപ ചെലവ് വരുന്ന കാർഡിന് 200 രൂപയാണ് നേരത്തേ മോട്ടോർവാഹനവകുപ്പ് ഈടാക്കിയിരുന്നത്. അപേക്ഷകരില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നെങ്കിലും യഥാസമയം കാർഡ് വിതരണം ചെയ്യുന്നതില്‍ വീഴ്ചപറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർഡ് തയ്യാറാക്കാൻ കരാറെടുത്ത സ്ഥാപനത്തിന് പ്രതിഫലം നല്‍കാത്തതാണ് പ്രതിസന്ധിയായത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ടി.ഐ കാർഡ് അച്ചടി നിർത്തിവെച്ചപ്പോള്‍ അവരെ പുറത്താക്കാനും പകരം നേരിട്ട് അച്ചടിക്കാനും തീരുമാനിച്ചു.

അതിലും പരാജയപ്പെട്ടതോടെയാണ് ഡിജിറ്റല്‍ നല്‍കാൻ തീരുമാനിച്ചത്. ഐ.ടി.ഐക്ക് 14 കോടിക്കുമേല്‍ കുടിശ്ശികയുണ്ട്.