play-sharp-fill
സ്ഥിരമായി മദ്യപിച്ചെത്തി അയൽവാസികളെ അസഭ്യം പറയും ; ഒടുവിൽ വീട്ടിൽ ആളില്ലാത്ത ദിവസം നോക്കിവെച്ച് മദ്യപാനിയായ വയോധികനെ കൊലപ്പെടുത്തി ; അയല്‍വാസികള്‍ക്ക് ജീവപര്യന്തം

സ്ഥിരമായി മദ്യപിച്ചെത്തി അയൽവാസികളെ അസഭ്യം പറയും ; ഒടുവിൽ വീട്ടിൽ ആളില്ലാത്ത ദിവസം നോക്കിവെച്ച് മദ്യപാനിയായ വയോധികനെ കൊലപ്പെടുത്തി ; അയല്‍വാസികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: മദ്യപിച്ചെത്തി അസഭ്യം വിളിച്ചതിന് അയല്‍വാസിയെ തടികൊണ്ട് അടിച്ചുവീഴ്ത്തുകയും പേപ്പർ കട്ടിംഗ് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ച്‌ നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി.

വിളപ്പില്‍ ചൊവ്വള്ളൂർ കാവുംപുറം വഞ്ചിയൂർക്കോണം സ്വദേശികളായ പ്രസാദ് (40), ഉഷാ ഭവനില്‍ അനുരാജൻ എന്ന് വിളിക്കുന്ന അനി (56) എന്നിവരെയാണ് ജീവപര്യന്തം കഠിന തടവിനും 50000 രൂപ വീതം പിഴ ഒടുക്കുന്നതിനുമായി ജഡ്ജി എ.എം. ബഷീർ ശിക്ഷിച്ചത്. അയല്‍വാസിയായ മണിയൻ (55) ആണ് കൊല്ലപ്പെട്ടത്.

2014 മാർച്ച്‌ മാസം മൂന്നാം തീയതി രാത്രി 11.30 മണിക്കാണ് കേസിനാസ്പദം ആയ സംഭവം നടന്നത്. നാല് പ്രതികളുള്ള കേസില്‍ ഒന്നാം പ്രതിയാണ് പ്രസാദ്, രണ്ടാം പ്രതി അനുരാജൻ. മൂന്നും നാലും പ്രതികളായ കൃഷ്ണമ്മ (60) ഷൈലജ (52) എന്നിവരെ കോടതി വെറുതെ വിട്ടു. പ്രസാദിന്റെ അമ്മയാണ് കൃഷ്ണമ്മ. അനുരാജിന്റെ ഭാര്യയാണ് ഷൈലജ. കൂലിപ്പണിക്കാരൻ ആയിരുന്നു കൊല്ലപ്പെട്ട മണിയൻ. ഇയാള്‍ മദ്യപിച്ച്‌ വീട്ടിലെത്തി അസഭ്യം വിളിക്കുന്നത് സമീപവാസികളായ പ്രതികളെ ചൊടിപ്പിച്ചിരുന്നു. മണിയനെ ഈ കാരണം പറഞ്ഞ് പ്രതികള്‍ പലപ്പോഴും ഉപദ്രവിക്കുക പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവദിവസം മണിയന്റെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് മനസിലാക്കിയ പ്രതികള്‍ മണിയന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ച്‌ കയറുകയും ആക്രമിക്കുകയുമായിരുന്നു. പ്രസാദും അനുരാജനും ചേർന്ന് മണിയനെ മരപട്ടിയല്‍ കൊണ്ട് തലയ്ക്കടിച്ച്‌ വീഴ്ത്തുകയും പേപ്പർ കട്ടിംഗ് കത്തികൊണ്ട് ദേഹമാസകലം ആഴത്തില്‍ വരഞ്ഞും കുത്തിയും മുറിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ചോരവാർന്നാണ് മണിയൻ മരണപ്പെട്ടത് എന്ന് പോലീസ് പറയുന്നു. സംഭവം നേരില്‍കണ്ട ചന്ദ്രൻ എന്നയാളുടെ മൊഴിയാണ് കോടതിയില്‍ നിർണായക തെളിവായത്. കേസിന്റെ അന്വേഷണ മധ്യേ ചന്ദ്രൻ മജിസ്ട്രേറ്റ് മുൻപാകെ നല്‍കിയിരുന്ന രഹസ്യ മൊഴിയും തെളിവായി സ്വീകരിച്ചു. പ്രോസിക്യുഷൻഭാഗം 20 സാക്ഷികളെ വിസ്തരിച്ചു.

അറസ്റ്റുചെയ്ത ഒന്നും രണ്ടും പ്രതികളില്‍ നിന്നും കൃത്യത്തിന് ഉപയോഗിച്ച തടി കൊണ്ടുള്ള പട്ടിയല്‍, പേപ്പർ കട്ടിംഗ് കത്തി, രക്തം പുരണ്ട വസ്ത്രങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. 29 രേഖകളും, 13 കേസില്‍ പെട്ട വസ്തുക്കളും കോടതിയില്‍ ഹാജരാക്കി. വിളപ്പില്‍ശാല സബ് ഇൻസ്പെക്ടർ പി.എസ്. സുജിത് പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍ ആര്യനാട് പോലീസ് ഇൻസ്പെക്ടർ മാരായ കെ.എസ്. അരുണ്‍, മഞ്ജുലാല്‍ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി ഫൈനല്‍ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ, അഡ്വ. മഞ്ജിത എന്നിവർ കോടതിയില്‍ ഹാജരായി.