വാക്ക് തർക്കത്തെ തുടർന്ന് രണ്ടാനച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു ; യുവാവ് പിടിയിൽ

Spread the love

അഗളി: അട്ടപ്പാടിയില്‍ രണ്ടാനച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച റൗഡി ലിസ്റ്റില്‍പെട്ട യുവാവിനെ അഗളി പോലീസ് അറസ്റ്റ്ചെയ്തു.

ജെല്ലിപ്പാറ മാമണ ചെരുവിള വീട്ടില്‍ അംബുജാക്ഷൻ മകൻ അഖില്‍ (25) ആണ് അറസ്റ്റിലായത്. ജെല്ലിപ്പാറയില്‍ കല്ലറയ്ക്കല്‍ ജോസഫ്(47) നാണ് വെട്ടേറ്റത്.

ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ജോസഫിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബുധനാഴ്ച രാത്രി കാവണ്ടിക്കല്ലിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസഫിന്‍റെ മൊബൈല്‍ ഫോണ്‍ അഖില്‍ എടുത്തിരുന്നു. മൊബൈല്‍ തിരികെ ചോദിച്ചതോടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത്. കമ്ബിവടികൊണ്ട് ജോസഫിന്‍റെ തലക്കടിക്കുകയും നിലത്ത് വീണ ജോസഫിനെ കത്തി ഉപയോഗിച്ച്‌ കഴുത്തിലും കയ്യിലും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിച്ച ജോസഫിന്‍റെ നില ഗുരുതരമായതിനാല്‍ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് നീക്കി.

ഒളിവില്‍പോയ യുവാവിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ അഞ്ചോളം കേസ് നിലവിലുണ്ടെന്നും റൗഡി ലിസ്റ്റില്‍പെട്ട ആളാണെന്നും പോലീസ് പറഞ്ഞു.

2022 ജൂലൈ ഒന്നിന് നരസിമുക്ക് ഇരട്ടക്കുളത്ത് നന്ദകിഷോർ, വിനായകൻ എന്നീ യുവാക്കളെ സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് യുവാവ്.