പന്നി കുറുകെ ചാടി അപകടം ; ആംബുലസ് മറിഞ്ഞ് രോഗി മരിച്ചു

Spread the love

കോഴിക്കോട്: മണ്ണാർക്കാട് മുക്കണ്ണത്തു വെച്ച്‌ പന്നി കുറുകെ ചാടി പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു.

രണ്ട് പേർക്ക് പരിക്കേറ്റു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(32) ആണ് മരിച്ചത്. രതീഷിന്റെ ബന്ധു സുരേഷ്, മണ്ണാർക്കാട് സ്വദേശിയായ ആംബുലൻസ് ഡ്രൈവർ എന്നിവർക്കാണ് പരുക്കേറ്റത്.

വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മണ്ണാർക്കാട് ഒരു കടയില്‍ ജോലി ചെയ്യുന്ന രതീഷ് കടയടച്ച്‌ കോങ്ങാട് ചെറായയിലുള്ള വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെ മുക്കണ്ണം നിസ്കാര പള്ളിക്ക് സമീപം വച്ച്‌ പന്നി കുറുകെ ചാടുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രോഗി അതീവ ഗുരുതരാസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് രാമനാട്ടുകരയില്‍ വെച്ച്‌ ആംബുലൻസ് മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group