‘ഒറ്റ തന്ത പ്രയോഗത്തിൽ മാപ്പ് പറയണം, കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമോ എന്ന് ഭയമുണ്ട്’: സ്കൂൾ കായിക മേളയ്ക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. ഒറ്റ തന്ത പ്രയോഗത്തില്‍ മാപ്പ് പറഞ്ഞാല്‍ സുരേഷ് ഗോപിക്ക് വരാമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ശിവന്‍കുട്ടി പരിഹസിച്ചു.
തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏല്‍പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമര്‍ശം നടത്തിയത്. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമര്‍ശം നടത്തിയത്.
അതേസമയം ഈ വര്‍ഷത്തെ കായികമേളയുടെ ദീപശിഖ, ട്രോഫി പ്രയാണം ആരംഭിച്ചു. ഏറ്റവും അധികം പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ എവര്‍റോളിങ് ട്രോഫിയും വഹിച്ചുള്ള ഘോഷയാത്ര ശിവന്‍കുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. 17 സ്റ്റേഡിയങ്ങളിലായി 4 മുതല്‍ 11 വരെ നടക്കുന്ന മേളയില്‍ 24,000 കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group