play-sharp-fill
റെക്കോർഡ് കുതിപ്പിന് ബ്രേക്കിട്ട് സ്വർണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

റെക്കോർഡ് കുതിപ്പിന് ബ്രേക്കിട്ട് സ്വർണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

കോട്ടയം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 58,960 രൂപയിലാണ് ഇന്ന് സ്വർണവ്യാപാരം.

കോട്ടയം അരുൺസ് മരിയാ ഗോൾഡിൽ സ്വർണത്തിന് ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 7370 രൂപയിലെത്തി. ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു. പതിനെട്ട് കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6075 രൂപയാണ്. 24 കാരറ്റിന് 8040 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് ഇന്ന് 103 രൂപയാണ്.

സ്വർണവില കുതിച്ചുർന്നമാസമായിരുന്ന കഴിഞ്ഞത്. ഒക്ടോബറില്‍ മാത്രം 12 തവണയാണ് വില പുതിയ റെക്കോർഡിട്ടത്. ഒക്ടോബർ ഒന്നാം തീയതി പവന് 56,400 രൂപയിലാരംഭിച്ച സ്വർണവ്യാപാരം മാസത്തിലെ അവസാന ദിവസം 59,640 രൂപയിലെത്തിയിരുന്നു. ഒറ്റ മാസത്തില്‍ പവന് 3240 രൂപയാണ് വർധിച്ചത്. എന്നാല്‍ നവംബർ ആരംഭിച്ച്‌ ആദ്യ രണ്ടു ദിവസവും വിലകുറഞ്ഞതും പവന് 59,000 രൂപയില്‍ താഴെ എത്തിയതും സ്വർണം വാങ്ങാനുദ്ദേശിക്കുന്നവർക്ക് ചെറിയൊരാശ്വാസമാകും. എന്നാല്‍ ഈ വർഷം അവസാനത്തോടെ ഗ്രാമിന് വില 7,550നു മുകളില്‍ എത്തിയേക്കും എന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രകടമാകുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും രാജ്യത്ത് പ്രതിഫലിക്കും. ഇന്ന് സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,735 ഡോളറാണ്. ഓക്ടോബർ 31 ന് ഇത് 2,783.30 ഡോളറായിരുന്നു. ഇസ്രയേലിന്റെ ലബനൻ, പലസ്തീൻ ആക്രമണവും ഇറാനുമായുള്ള സംഘർഷാന്തരീക്ഷവും റഷ്യ-ഉക്രെയ്ൻ യുദ്ധവും ഈ മാസം അഞ്ചിന് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമെല്ലാം സ്വർണ വിലയെ സ്വാധിനിക്കുന്നുണ്ട്.