play-sharp-fill
സർക്കാർ ഏജൻസിയുടെ നെൽവിത്ത് മുളച്ചില്ല: മറ്റു വഴി തേടി കർഷകർ: അംഗീകൃത ഏജൻസിയുടെ വിത്തു വാങ്ങി കുമരകം വെളിയം പാടത്ത് പുഞ്ച കൃഷിയുടെ വിത തുടങ്ങി: മുളയ്ക്കാത്ത വിത്ത് പരിശോനക്കായി കൊണ്ടുപോയി

സർക്കാർ ഏജൻസിയുടെ നെൽവിത്ത് മുളച്ചില്ല: മറ്റു വഴി തേടി കർഷകർ: അംഗീകൃത ഏജൻസിയുടെ വിത്തു വാങ്ങി കുമരകം വെളിയം പാടത്ത് പുഞ്ച കൃഷിയുടെ വിത തുടങ്ങി: മുളയ്ക്കാത്ത വിത്ത് പരിശോനക്കായി കൊണ്ടുപോയി

കുമരകം : നാഷണൽ സീഡ് കോർപറേനിൽ നിന്നും വാങ്ങിയ നെൽവിത്ത് മുളയ്ക്കാതായതാേടെ മറ്റ് അംഗീകൃത ഏജൻസികളിൽ നിന്നും വിത്തു വാങ്ങി പുഞ്ച കൃഷിയുടെ വിതയ്ക്ക് തുടക്കം കുറിച്ചു.

എം എൻ ബ്ലോക്കിലെ വെളിയം പാടത്താണ് ഇന്നലെ വിത ആരംഭിച്ചത്. വിത കുമരകം കൃഷി ഓഫീസർ ആൻ സ്നേഹാ ബേബി ഉദ്ഘാടനം ചെയ്തു.

കുമരകം പഞ്ചായത്തും കൃഷിഭവൻ അധികൃതരും കർഷക പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് കൃഷിയിറക്കാനുള്ള സാഹചര്യം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.എസ്.സി യുടെ അധികൃതർ കുമരകത്ത് ഇന്നലെ എത്തി അവർ നൽകിയ വിത്ത് പരിശോധനക്കായി ശേഖരിച്ചു . വിത്തിൻ്റെ ഗുണനിലവാരം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കണമെങ്കിൽ രണ്ടാഴ്ച എങ്കിലും വേണ്ടി വരും.

ഇതു മൂലം സമയത്ത് വിതക്കാനാകാത്ത സ്ഥിതി ഉണ്ടാകും. മെത്രാൻ കായൽ, പത്തു പങ്ക് തുടങ്ങിയ പാടശേഖരങ്ങളും അടുത്ത ദിവസങ്ങളിൽ വിതക്കേണ്ടതാണ്.